ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ നിന്ന് മൂന്ന് സീറ്റ് ചോദിച്ച് യൂത്ത് ലീഗ്

ഡൽഹി മയൂർ വിഹാറിൽ നടന്ന യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്

ആല്‍ബിന്‍ എം യു
1 min read|23 Nov 2023, 10:09 pm
dot image

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മൂന്ന് സീറ്റ് ചോദിച്ച് യൂത്ത് ലീഗ്. ഡൽഹിയിൽ നടന്ന ദേശീയ എക്സിക്യുട്ടീവ് യോഗത്തിലാണ് കേരളത്തിൽ ലീഗ് മൂന്ന് സീറ്റുകളിൽ മത്സരിക്കണം എന്ന് യൂത്ത് ലീഗ് പ്രമേയം പാസാക്കിയത്. ഇന്ത്യ മുന്നണി മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ നൽകണമെന്നും ആവശ്യമുയർന്നു. ഡൽഹി മയൂർ വിഹാറിൽ നടന്ന യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. യുവ പ്രാതിനിത്യം കൂട്ടണമെന്ന ആവശ്യവും യോഗത്തിലുയര്ന്നു. ഇന്ത്യാ മുന്നണിക്കൊപ്പം ഹിന്ദി ബെൽറ്റിലും പാർട്ടി മൽസരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us