ഇടതുപക്ഷ വിരുദ്ധരുടെ കോടാലിപ്പിടികൾ, അപവാദങ്ങളെ തള്ളുന്നു: അഹമ്മദ് ദേവർകോവിൽ

നവകേരള സദസ്സിലേക്കാണ് മന്ത്രി അഹമ്മദ് ദേവര്കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്.

dot image

വടകര: നവകേരള സദസ്സിന്റെ വിജയവും ശോഭയും അസ്വസ്ഥത സൃഷ്ടിച്ച ഇടതുപക്ഷ വിരുദ്ധരുടെ കയ്യിലെ കോടാലിപ്പിടികളാണ് തനിക്കെതിരെയുള്ള അപവാദ പ്രചരണത്തിന്റെ പിന്നിലെന്ന് മന്ത്രി അഹമ്മദ് ദേവര്കോവില് പറഞ്ഞു. ഞാനുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു സാമ്പത്തിക ഇടപാടില് എന്നെയും പ്രതിചേര്ത്ത് കൊടുത്ത കേസിലെ വിധിക്കെതിരെ കേരള ഹൈക്കോടതിയില് അപ്പീല് നിലനില്ക്കുന്നുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിന്റെ നോമിനേഷനോടൊപ്പം സമര്പ്പിച്ച സത്യവാങ്മൂലത്തില് ഈ കേസിന്റെ വിശദാംശങ്ങള് ഉള്പ്പെടുത്തിയതും വാര്ത്താ മാധ്യമങ്ങളിലൂടെ ഇതിന്റെ വിശദാംശങ്ങള് പ്രസിദ്ധീകരിച്ചതുമാണ്. എന്നാല് ഞാനുമായി ബന്ധപ്പെട്ട സുപ്രധാന സമയങ്ങളില് ഈ അപവാദങ്ങള് നിരന്തരം ആവര്ത്തിക്കുന്നതിന് പിന്നില് പാര്ട്ടിയില് നിന്നും പുറത്താക്കിയ ചിലരാണ്. തിരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിലും തുടര്ന്ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേളയിലും ഇപ്പോള് നവകേരള സദസ്സിലും അതെ വിവാദം ഉയര്ത്തുന്നതിന് പിന്നില് പ്രവര്ത്തിക്കുന്നത് ഇതെ സംഘമാണ്. ഇത്തരം അപവാദങ്ങളെ അര്ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായി മന്ത്രി വാര്ത്താകുറിപ്പില് പറഞ്ഞു.

നവകേരള സദസ്സിലെ പരാതി സെല്ലിലാണ് മന്ത്രി അഹമ്മദ് ദേവര്കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. അഹമ്മദ് ദേവര്കോവില് ഉള്പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ 63 ലക്ഷം രൂപ നല്കണമെന്ന കോടതി വിധി നടപ്പാക്കികിട്ടാന് സഹായിക്കണമെന്നാണ് പരാതിയിലുള്ളത്. മുട്ടുങ്ങല് സ്വദേശി എ കെ യൂസഫ് ആണ് പരാതി നല്കിയത്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെയും പരാതി നല്കിയത്. എന്നാല് ഇതിന് മറുപടി ലഭിക്കാത്തതിനാണ് യൂസഫ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us