തിരുവനന്തപുരം: ഗ്രാന്ഡ്മാസ്റ്റര് ആര് പ്രഗ്നാനന്ദയ്ക്ക് പാരിതോഷികമായി 10 ലക്ഷം രൂപ നല്കി സംസ്ഥാന സര്ക്കാര്. കേരള-ക്യൂബ താരങ്ങള് തമ്മില് ഏറ്റുമുട്ടിയ പ്രഥമ ചെസ് ടൂര്ണമെന്റിന്റെ ഭാഗമായി തിരവനന്തപുരത്ത് എത്തിയപ്പോഴാണ് തുക കൈമാറിയത്. ഇക്കഴിഞ്ഞ നവംബര് 20 ന് മലയാളി ഗ്രാന്റ് മാസ്റ്റര് നിഹാല് സരിനെതിരെ പ്രഗ്നാനന്ദ പ്രദര്ശന മത്സരത്തില് പങ്കെടുത്തിരുന്നു. നിഹാല് സരിന് 4 ലക്ഷം രൂപയാണ് സര്ക്കാര് കൈമാറിയത്.
'ഒന്നും ഒളിക്കാനും മറയ്ക്കാനും ഇല്ല, അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും': രാഹുൽ മാങ്കൂട്ടത്തിൽപ്രഗ്നാനന്ദയുടെ പരിശീലകന് ആര് ബി രമേശിന് ഒരു രക്ഷം രൂപയും മലയാളി ഗ്രാന്ഡ് മാസ്റ്റര് എസ്എല് നാരായണന് 2 ലക്ഷം രൂപയും സര്ക്കാര് നല്കി. 87.69 ലക്ഷം രൂപ മുടക്കില് ക്യൂബയുമായി സൗഹൃദം വളര്ത്താനാണ് സര്ക്കാര് ചെ ചെസ് ടൂര്ണമെന്റ് സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ജൂണില് ക്യൂബയില് സന്ദര്ശനം നടത്തിയതിന്റെ ഭാഗമായി കായികരംഗത്ത് ഇരു രാജ്യങ്ങളും സഹകരിക്കാന് ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ സംരംഭമാണ് അന്താരാഷ്ട്ര ചെസ് ടൂര്ണമെന്റ്. അഞ്ച് ക്യൂബന് ചെസ് താരങ്ങളെ കേരളത്തിലെത്തിച്ചാണു ടൂര്ണമെന്റ് നടത്തിയത്.