മലപ്പുറം: പാർട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നുവെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. പലസ്തീൻ റാലി മാറ്റിവെക്കാനാണ് പാർട്ടി ആവശ്യപ്പെട്ടത്. മാറ്റിവെക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല. അതുകൊണ്ടാണ് റാലി നടത്തിയത്. വൈകിയാണെങ്കിലും കോഴിക്കോട് വൻ ജനപങ്കാളിത്തത്തോടെ പാർട്ടി റാലി നടത്തിയതിൽ സന്തോഷമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ഇടതുപക്ഷ നേതാക്കളുടെ പ്രശംസയെക്കുറിച്ചു പറയാൻ താൻ ആളല്ല. മുഖ്യമന്ത്രി പറഞ്ഞതിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പുകഴ്ത്തിയതിൽ പ്രതികരിക്കാനില്ല. നല്ലതും മോശവും ഒക്കെ പറയുന്നത് അവരവരുടെ ഇഷ്ടമാണ്.
'കണ്ണൂരിൽ വിമാന ടിക്കറ്റ് നിരക്ക് കൂടിയതിന് കാരണം കേന്ദ്രസർക്കാർ'; വിമർശിച്ച് മുഖ്യമന്ത്രിആര്യാടൻ ഫൗണ്ടേഷൻ സമാന്തര പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിച്ചതല്ല. വിഭാഗീയ പ്രവർത്തനം നടത്താൻ ഉള്ള സംവിധാനം അല്ല. യൂത്ത് കോൺഗ്രസ് മണ്ഡലം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ നൽകിയ പരാതികൾ അച്ചടക്ക സമിതിക്കു മുമ്പിൽ ഉണ്ട്. അതൊക്കെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ശാശ്വത പരിഹാരം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നടപടി താക്കീതിൽ ഒതുക്കുകയാണ് കെപിസിസി ചെയ്തത്. നടത്തിയത് അച്ചടക്ക ലംഘനം ആണെങ്കിലും ഖേദം പ്രകടിപ്പിച്ചതിനാൽ കടുത്ത നടപടി ഒഴിവാക്കുന്നു എന്നാണ് കെപിസിസി വിശദീകരണം. കെപിസിസി നടപടി അംഗീകരിക്കുന്നു എന്ന് ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു.
'സിപിഐഎമ്മിലേക്കില്ല, മലപ്പുറം കോൺഗ്രസിലെ പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചില്ല'; ആര്യാടൻ ഷൗക്കത്ത്കെപിസിസിയുടെ വിലക്ക് പരസ്യമായി ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിനാണ് ആര്യാടൻ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി എടുത്തത്. പാർട്ടി പരിപാടികളിൽ നിന്നുള്ള വിലക്കായിരുന്നു ആദ്യം നൽകിയത്. തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്ക സമിതി ആര്യാടൻ ഷൗക്കത്തിന്റെയും മലപ്പുറം ഡിസിസി അധ്യക്ഷൻ വിഎസ് ജോയ് ഉൾപ്പെടെയുള്ളവരുടെയും മൊഴിയെടുത്തു. കർശന താക്കീത് നൽകണമെന്നുള്ള റിപ്പോർട്ടാണ് അച്ചടക്ക സമിതി നൽകിയത്. ഇതിന് ചുവടുപിടിച്ചാണ് പാർട്ടിയെ വെല്ലുവിളിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ കെപിസിസി നടപടി ശക്തമായ താക്കീതിൽ ഒതുക്കിയത്. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ബ്ലോക്ക് മണ്ഡലം തല കമ്മറ്റികൾ രൂപീകരിച്ച് സമാന്തര പ്രവർത്തനങ്ങൾ സംഘടിപ്പിക്കരുതെന്നും പാർട്ടി നയപരിപാടികൾക്ക് അനുസൃതമായി മാത്രം പ്രവർത്തിക്കണമെന്നും കെപിസിസി നിർദ്ദേശം നൽകിയിട്ടുണ്ട്.