'യൂത്ത് കോൺഗ്രസ് ക്രമക്കേട് പൊതു തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യം'; ഡിജിപിയുടെ റിപ്പോർട്ട്

ഇത് പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് റിപ്പോർട്ടിൽ ഉണ്ട്. റിപ്പോർട്ടിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന തീരുമാനം നിർണായകമാണ്.

dot image

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേസിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഡിജിപി പ്രാഥമിക റിപ്പോർട്ട് കൈമാറി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് റിപ്പോർട്ടിൽ ഉണ്ട്. റിപ്പോർട്ടിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന തീരുമാനം നിർണായകമാണ്.

'ഒളിക്കാനും മറയ്ക്കാനും ഇല്ലാത്തതിനാല് ആശങ്കയില്ല'; ചോദ്യം ചെയ്യലിനെത്തി രാഹുല് മാങ്കൂട്ടത്തില്

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നിർണായക റിപ്പോർട്ടാണ് പൊലീസ് മേധാവി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോർട്ട്. വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വ്യത്യസ്ത ആപ്പുകളുടെ സഹായത്തോടെ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; മുഖ്യ ആസൂത്രകൻ ഒളിവിൽ, ചോദ്യം ചെയ്യലിന് ഹാജരായില്ല

ഈ റിപ്പോർട്ട് തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന തീരുമാനം അതിനിർണായകമാണ്. അതേസമയം പത്തനംതിട്ട കേന്ദ്രീകരിച്ച് തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ച കേസിലെ മുഖ്യ കണ്ണി യൂത്ത് കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷൻ എം ജെ രഞ്ജു ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും രഞ്ജു ഹാജരായില്ല. കേസിൽ ഇതുവരെ നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളായ ഇവർ സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിലിന്റെ വിശ്വസ്തരുമാണ്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ജയ്സൺ മുകളേലിനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്താനാണ് പൊലീസ് തീരുമാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us