കുസാറ്റ് ദുരന്തം; വാർത്ത കേട്ടത് ഞെട്ടലോടെ, മനസ് തളർത്തിക്കളഞ്ഞെന്ന് മന്ത്രി വി എൻ വാസവൻ

കുട്ടികളുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്ന് മന്ത്രി പറഞ്ഞു.

dot image

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾക്ക് മരിച്ച സംഭവത്തിൽ ആദരാഞ്ജലികൾ നേർന്ന് മന്ത്രി വിഎൻ വാസവൻ. ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാലു വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായ വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

'മനസ് തളർത്തിക്കളഞ്ഞു. കുട്ടികളുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. 40 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു എന്നാണ് അറിയുന്നത്. അവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെ'; വി എൻ വാസവൻ പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ:

കളമശ്ശേരി കുസാറ്റ് കാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാലു വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായ വാർത്ത ഞ്ഞെട്ടലോടെയാണ് ശ്രവിച്ചത്. മനസ് തളർത്തിക്കളഞ്ഞു. ആദരാഞ്ജലികൾ. കുട്ടികളുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. 40 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു എന്നാണ് അറിയുന്നത്. അവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെ.

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികളാണ് മരിച്ചത്. അപകടത്തിൽ 80 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആംബുലൻസുകളിലായി വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഫെസ്റ്റിലെ ഗാനമേള സദസ്സിന് ആളുകൾ കൂടിയിരുന്നു. സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആണ് ധിഷ്ണ എന്ന പേരിൽ ഫെസ്റ്റ് നടത്തിയത്.

വിദ്യാർത്ഥികൾ തലകറങ്ങിവീഴുകയായിരുന്നു. മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമാകുകയായിരുന്നു. ഗേറ്റ് തുറന്നതോടെ എല്ലാവരും ഒരുമിച്ച് വന്നുവെന്നും ഇതോടെ ആളുകൾ മേൽക്കുമേൽ വീഴുകയായിരുന്നുവെന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികളിലൊരാൾ റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us