രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും വിളിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ്

രാഹുലിന്റെ മൊഴിയും മറ്റ് പ്രതികളുടെ മൊഴികളും വിശദമായി പരിശോധിക്കും. അതിനുശേഷം വിളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പൊലീസ്

dot image

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് വിധേയനായ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും വിളിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ്. രാഹുലിന്റെ മൊഴിയും മറ്റ് പ്രതികളുടെ മൊഴികളും വിശദമായി പരിശോധിക്കും. അതിനുശേഷം വിളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പൊലീസ് നിലപാട്.

വ്യാജ തിരിച്ചറിയിൽ കാർഡ് കേസിലെ ആരോപണം തള്ളിയാണ് രാഹുൽ മൊഴി നൽകിയിരിക്കുന്നത്. വ്യാജ കാർഡ് ആരെങ്കിലും നിർമ്മിച്ചോയെന്ന് അറിയില്ലെന്നാണ് മൊഴി. പ്രതികളുമായി അടുപ്പമുണ്ട്. പ്രതികൾ വ്യാജ കാർഡുകൾ നിർമ്മിച്ചതായി അറിയില്ലെന്നും രാഹുൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇതിനിടെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകൻ എം ജെ രഞ്ചു ഒളിവിലാണ്. ഇന്ന് ചോദ്യം ചെയ്യലിന് രഞ്ചു ഹാജരായിരുന്നില്ല. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റാണ് രഞ്ചു. ഇന്ന് മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാൻ രഞ്ജുവിന് നോട്ടീസ് നൽകിയിരുന്നു.

'ഒളിക്കാനും മറയ്ക്കാനും ഇല്ലാത്തതിനാല് ആശങ്കയില്ല'; ചോദ്യം ചെയ്യലിനെത്തി രാഹുല് മാങ്കൂട്ടത്തില്

ഇന്ന് രാവിലെ 10 മണിക്കാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി രാഹുല് ഹാജരായത്. കേസില് വിശ്വസ്തരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു രാഹുലിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. തിരഞ്ഞെടുപ്പ് വ്യാജ രേഖ കേസില് ഏത് ചോദ്യത്തിനും മറുപടി പറയാന് തയ്യാറാണെന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് രാഹുല് മാങ്കൂട്ടത്തില് വ്യക്തമാക്കിയിരുന്നു. വിഷയത്തിലെ രാഷ്ട്രീയ അജണ്ടയെ രാഷ്ട്രീയമായി നേരിടും. ഒളിക്കാനും മറയ്ക്കാനും ഇല്ലാത്തതിനാല് ആശങ്കയില്ലെന്നും രാഹുല് പറഞ്ഞിരുന്നു. പ്രതിയായിട്ടല്ല, സാക്ഷിയായിട്ടാണ് താന് എത്തിയതെന്നും രാഹുല് പറഞ്ഞിരുന്നു.

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; മുഖ്യ ആസൂത്രകൻ ഒളിവിൽ, ചോദ്യം ചെയ്യലിന് ഹാജരായില്ല

സംഘടനാ തിരഞ്ഞെടുപ്പിന് തിരിച്ചറിയല് കാര്ഡ് തയ്യാറാക്കിയ കേസില് നാല് യൂത്ത് കോൺഗ്രസുകാരെ നേരത്തെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരില് നിന്ന് പിടിച്ചെടുത്ത ഡിജിറ്റല് ഡിവൈസുകളില് നിന്ന് വ്യാജ തിരിച്ചറിയല് കാര്ഡ് പിടികൂടിയെന്നാണ് പൊലീസ് റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നത്. പ്രതികളില് നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിനെ ചോദ്യം ചെയ്തത്. കേസിലെ രണ്ട് പ്രധാനപ്പെട്ട പ്രതികളെ രാഹുലിന്റെ കാറില് നിന്നാണ് പിടികൂടിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us