കുസാറ്റ് വിസിക്കെതിരെ പരാതി; ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം

ഡൽഹിയിലെ അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്

dot image

കൊച്ചി: കുസാറ്റ് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പൊലീസിൽ പരാതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പ് അനുസരിച്ച് നരഹത്യാക്കുറ്റം ചുമത്തണം എന്നാണ് പരാതിയിലെ ആവശ്യം. ഡൽഹിയിലെ അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്.

പരിപാടിയുടെ സംഘാടകർക്കെതിരെയും കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നാല് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആണ് നിലവിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇതിന് പുറമെ യൂണിവേഴ്സിറ്റി അധികൃതരുടെ അനാസ്ഥയാണ് കുസാറ്റ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് നിവേദനം നൽകിയത്.

മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ നാല് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അതുൽ തമ്പി, ആന് റുഫ്ത, സാറ തോമസ്, ആൽബിൻ എന്നിവരാണ് മരിച്ച നാല് പേർ. അതുൽ തമ്പിയും സാറാ തോമസും ആൻ റുഫ്തയും കുസാറ്റിലെ എഞ്ചിനീയിറിംഗ് വിദ്യാർത്ഥികളാണ്.

പ്രിയപ്പെട്ടവര്ക്ക് കണ്ണീരില് കുതിര്ന്ന യാത്രാമൊഴി;അപകടത്തിന്റെ നടുക്കമൊഴിയാതെ കുസാറ്റ് കാമ്പസ്

ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് കുസാറ്റ് ടെക് ഫെസ്റ്റിനിടെ അപകടമുണ്ടായത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകൾ സ്റ്റേജിലേക്ക് ഇരച്ചുകയറുകളും തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുകയുമായിരുന്നു. തിരക്കിൽ താഴെ വീണവരുടെ മുകളിലേക്കായി മറ്റുള്ളവരും വീഴുകയും വീണുകിടന്നവർക്ക് ചവിട്ടേൽക്കുകയും ചെയ്തു. ഇത് മരണത്തിന് കാരണമാകുകയുമായിരുന്നു. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോർട്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us