കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാല് പേർ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നാല് പേരും മരിച്ചത് ശ്വാസ തടസം കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മരിച്ച നാല് പേരുടെയും കഴുത്തിലും നെഞ്ചിലും പരിക്കേറ്റിരുന്നതായും ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസ്സമുണ്ടായതായുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ നാല് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അതുൽ തമ്പി, ആന് റുഫ്ത, സാറ തോമസ്, ആൽബിൻ എന്നിവരാണ് മരിച്ച നാല് പേർ. അതുൽ തമ്പിയും സാറാ തോമസും ആൻ റുഫ്തയും കുസാറ്റിലെ എഞ്ചിനീയിറിംഗ് വിദ്യാർത്ഥികളാണ്. നാലുപേരെയും ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നുവെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചത്.
പ്രിയപ്പെട്ടവര്ക്ക് കണ്ണീരില് കുതിര്ന്ന യാത്രാമൊഴി;അപകടത്തിന്റെ നടുക്കമൊഴിയാതെ കുസാറ്റ് കാമ്പസ്ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് കുസാറ്റ് ടെക് ഫെസ്റ്റിനിടെ അപകടമുണ്ടായത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകൾ സ്റ്റേജിലേക്ക് ഇരച്ചുകയറുകളും തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുകയുമായിരുന്നു. തിരക്കിൽ താഴെ വീണവരുടെ മുകളിലേക്കായി മറ്റുള്ളവരും വീഴുകയും വീണുകിടന്നവർക്ക് ചവിട്ടേൽക്കുകയും ചെയ്തു. ഇത് മരണത്തിന് കാരണമാകുകയുമായിരുന്നു.
കുസാറ്റ് വിസിക്കെതിരെ പരാതി; ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം42 പേർ നിലവിൽ ചികിത്സയിലെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. ഇതിൽ രണ്ട് പേർ വെന്റിലേറ്ററിലും അഞ്ച് പേർ ഐസിയുവിലും 35 പേർ വാർഡിലും ചികിത്സയിലാണ്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് സ്പെഷ്യൽ മെഡിക്കൽ ബോർഡിന് വേണ്ടി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.