കൊച്ചി: കുസാറ്റില് സംഗീത നിശയ്ക്കിടെയുണ്ടായ അപകടത്തില് മരിച്ചവര്ക്ക് കണ്ണീരില് കുതിര്ന്ന യാത്രാമൊഴി. ടെക്ഫെസ്റ്റിനിടെ മരിച്ച വിദ്യാര്ത്ഥികളുടെ മൃതദേഹം പൊതുദര്ശനത്തിന് എത്തിച്ചപ്പോള് കൂട്ടുകാരും അധ്യാപകരും പൊട്ടിക്കരയുകയായിരുന്നു. അത്ര പ്രിയപ്പെട്ടതായിരുന്നു അതുലും ആനും സാറയും കാമ്പസിന്. മന്ത്രിമാരുള്പ്പെടെ വിവിധ മേഖലകളിലുള്ളവര് ക്യാമ്പസിലെത്തി അന്തിമോപചാരമര്പ്പിച്ചു. അപ്രതീക്ഷിത അപകടത്തിന്റെ നടുക്കം കലാലയത്തില് നിന്നും വിട്ടൊഴിഞ്ഞിട്ടില്ല.
'അപകടവാര്ത്ത ടിവീന്ന് അറിഞ്ഞു, വിളിച്ചപ്പോ അവൾ ഫോണെടുത്തില്ല'; വിതുമ്പലടക്കി സാറയുടെ ബന്ധുപോസ്റ്റ്മോര്ട്ടം നടപടികള് പൂര്ത്തിയാക്കിയാണ് മൃതദേഹങ്ങള് കുസാറ്റിലെത്തിച്ചത്. സാറാ തോമസും അതുല് തമ്പിയും ആന് റുഫ്തയും കൂട്ടുകാര്ക്ക് മുന്പില് കളി ചിരികളില്ലാതെ കിടന്നപ്പോള് കണ്ടുനിന്നവര്ക്കൊക്കയും കണ്ണ് നിറഞ്ഞു.
കുസാറ്റ് ദുരന്തം മൂന്നംഗ സമിതി അന്വേഷിക്കും; പൊലീസിനെ അറിയിച്ചില്ല എന്നത് ഗുരുതര കാര്യം: മന്ത്രിമുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി പി രാജീവ് മൃതദേഹങ്ങളില് പുഷ്പചക്രമര്പ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു, സ്പീക്കര് എ എന് ഷംസീര് എംപിമാരായ എ എ റഹീം ബെന്നി ബെഹനാന് ഹൈബി ഈഡന് സിപിഐഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന് തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധിപേര് അന്ത്യാഞ്ജലി അര്പ്പിച്ചു. ഒന്നര മണിക്കൂറിലേറെ പൊതുദര്ശനം നീണ്ടു. ശേഷം സാറയുടെ മൃതദേഹം താമരശേരിയിലേക്കും അതുലിന്റേത് കൂട്ടാത്തുകുളത്തേക്കും ആന് റുസ്തയുടേത് പറവൂരിലേക്കും കൊണ്ടുപോയി. അപകടത്തില് മരിച്ച ആല്ബിന് ജോസഫിന്റെ മൃതദേഹം പാലക്കാട്ടെ വീട്ടിലെത്തിച്ചു.