ഒരു നാട് മുഴുവൻ പകച്ച നിമിഷം; സ്വപ്നങ്ങൾ ബാക്കിയാക്കി അതുൽ യാത്രയായി

അതുലിന്റെ ചേതനയറ്റ ശരീരം കിഴകൊമ്പിലെ വീട്ടിലെത്തിച്ചപ്പോള് കൂട്ടക്കരച്ചില് ഉയര്ന്നു.

dot image

കോട്ടയം: കുസാറ്റ് ദുരന്തത്തിൽ മരിച്ച അതുൽ തമ്പിക്ക് നാടിന്റെ യാത്രാമൊഴി. ഭൗതികദേഹം വീട്ടിലെത്തിച്ചപ്പോൾ നാടിന്റെ നാനാതുറകളിൽപ്പെട്ടവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. വടകര സെന്റ് ജോൺസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. മിടുക്കനായ വിദ്യാർത്ഥിയും ഇടത്തരം കർഷക കുടുംബത്തിന്റെ പ്രതീക്ഷയുമായിരുന്നു അതുൽ. അതുലിന്റെ ചേതനയറ്റ ശരീരം കിഴകൊമ്പിലെ വീട്ടിലെത്തിച്ചപ്പോള് കൂട്ടക്കരച്ചില് ഉയര്ന്നു.

മകനെ ചേതനയറ്റ നിലയില് കാണേണ്ടി വന്നതിന്റെ നൊമ്പരത്തില് തകര്ന്ന മാതാപിതാക്കളായ തമ്പിയേയും ലില്ലിയേയും സഹോദരൻ അജിനേയും ആശ്വസിപ്പിക്കാൻ കഴിയാതെ നാട് പകച്ചു നിന്നു. അതുലിനെ സ്വന്തം മുറിയിൽ അവസാനമായി കിടത്തിയ ശേഷം വീട്ടുമുറ്റത്തായിരുന്നു പൊതു ദർശനം.

യാത്രാമൊഴിയേകാൻ ജനപ്രതിനിധികളും നാട്ടുകാരും സഹപാഠികളുമെത്തി. ജന്മഗൃഹത്തിലെ ശുശ്രൂഷകൾക്ക് ശേഷം വിലാപയാത്രയായി വടകര സെന്റ് ജോൺസ് പള്ളിയിലേക്ക് കൊണ്ടുപോയി. പള്ളിയിലെ പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം ഉറ്റവരുടേയും ഉടയവരുടെയും സാന്നിധ്യത്തിൽ, സ്വപ്നങ്ങൾ പാതിവഴിയിലാക്കി അതുൽ മടങ്ങി.

കുസാറ്റ് ദുരന്തം; സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പൊലീസ് റിപ്പോർട്ട്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us