കുസാറ്റ് ദുരന്തം; 42 പേർ ചികിത്സയിൽ, 2 പേർ വെന്റിലേറ്ററിൽ

2 പേർ വെന്റിലേറ്ററിലും 5 പേർ ഐസിയുവിലും 35 പേർ വാർഡിലും ചികിത്സയിലാണ്.

dot image

കൊച്ചി: കുസാറ്റിൽ സംഗീതനിശയ്ക്ക് മുന്നോടിയായുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ 42 പേർ 3 ആശുപത്രികളിലായി ചികിത്സയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇതിൽ 2 പേർ വെന്റിലേറ്ററിലും 5 പേർ ഐസിയുവിലും 35 പേർ വാർഡിലും ചികിത്സയിലാണ്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് സ്പെഷ്യൽ മെഡിക്കൽ ബോർഡിന് വേണ്ടി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.

കുസാറ്റിൽ സംഗീതപരിപാടിക്ക് മുന്നോടിയായി തിരക്കിൽപെട്ട് വിദ്യാർഥികൾ മരിച്ചത് ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോർട്ട്. നാലുപേരെയും ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പൊലീസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചത്. മതിയായ സുരക്ഷാ നടപടികൾ സംഗീത പരിപാടിക്കായി സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ആളുകൾ എത്തുമെന്ന് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല. പരിപാടിയുടെ നടത്തിപ്പിലും വീഴ്ച പറ്റി.

ഒരു നാട് മുഴുവൻ പകച്ച നിമിഷം; സ്വപ്നങ്ങൾ ബാക്കിയാക്കി അതുൽ യാത്രയായി
dot image
To advertise here,contact us
dot image