'അത്യന്തം വേദനാജനകം'; കുസാറ്റ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം

dot image

കൊച്ചി: കുസാറ്റ് സർവകലാശാലയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി. കുസാറ്റ് ദുരന്തം ഹൃദയഭേദകമാണെന്നും തന്റെ മനസ്സ് മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പമാണെന്നും നടൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം.

ആഘോഷങ്ങളില്ലാതെ നവകേരള സദസ്സ്; കോഴിക്കോട് ഇന്ന് സമാപന ദിനം

'കുസാറ്റിൽ ഉണ്ടായ അപകടം അത്യന്തം വേദനാജനകമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ ആരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രാർത്ഥിക്കുന്നു,' മമ്മൂട്ടി കുറിച്ചു.

മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം ക്യാമ്പസിലെ പൊതുദർശനത്തിന് ശേഷം വീടുകളിലേയ്ക്ക് കൊണ്ടുപോയി. മന്ത്രിമാരുള്പ്പെടെ വിവിധ മേഖലകളിലുള്ളവര് ക്യാമ്പസിലെത്തി അന്തിമോപചാരമര്പ്പിച്ചു. അപ്രതീക്ഷിത അപകടത്തിന്റെ നടുക്കം കലാലയത്തില് നിന്നും വിട്ടൊഴിഞ്ഞിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us