കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ പൂർണ്ണ ചികിത്സാ ചെലവും സർവകലാശാല വഹിക്കുമെന്ന് മന്ത്രി ആർ ബിന്ദു. അപകട കാരണത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് വൈസ് ചാന്സലറിനോടും ഹയര് എഡ്യൂക്കേഷന് പ്രിന്സിപ്പൽ സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് റിപ്പോര്ട്ട് സമര്പ്പിക്കും. പ്രാഥമിക റിപ്പോര്ട്ട് വൈസ് ചാന്സലര് നല്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു.
നാളെ പുലര്ച്ചയോടുകൂടി പൂർണ്ണമായും സംഭവിച്ചതിനെ കുറിച്ചുള്ള റിപ്പോര്ട്ട് ലഭിക്കുെമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ ചികിത്സ ചെലവ് പൂര്ണ്ണമായും സര്വകലാശാല വഹിക്കും. എല്ലാകാര്യങ്ങളും ശ്രദ്ധയോടെ നോക്കുന്നുണ്ട്. ഇനി മേലില് ഇത്തരം സംഭവങ്ങള് ഇല്ലാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും എടുക്കാനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്ഗനിര്ദേശം നല്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുസാറ്റിൽ മരിച്ച നാലിൽ മൂന്ന് പേർ എഞ്ചി. വിദ്യാർഥികൾ; ദുരന്ത കാരണം മഴയിലുണ്ടായ തള്ളിക്കയറ്റംകുസാറ്റിലെ അപകടം അങ്ങേയറ്റം ദുഃഖകരമായ സംഭവമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തീര്ത്തും അപ്രതീക്ഷിതമായ, കേരളത്തില് ഒരിടത്തും പ്രതീക്ഷിക്കാത്ത സംഭവമാണ് കൊച്ചിന് യൂണിവേഴ്സിറ്റിയിലുണ്ടായത്. അതില് നാല് പേരെയാണ് നഷ്ടപ്പെട്ടത്. അതില് ഒരാള് യൂണിവേഴ്സിറ്റിയില് പഠിക്കാത്ത ഒരു ചെറുപ്പക്കാരനാണ്. ആശുപത്രിയില് ചികിത്സയിലുള്ളവരില് രണ്ടുപേരാണ് ഐസിയുവില് ഉള്ളത്. ആശങ്കാജനകമായ സാഹചര്യമല്ല അരെ സംബന്ധിച്ചടിത്തോളമെന്നാണ് ഡോക്ടര്മാര് വിലയിരുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് മന്ത്രി കോഴിക്കോട് വെച്ച് തന്നെ മെഡിക്കല് കോളേജുമായി ബന്ധപ്പെട്ടിരുന്നു. ആവശ്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട ആശുപത്രികളില് ആസ്റ്ററും കിന്ഡറുമാണ്. രണ്ട് ആശുപത്രിയിലേയും പ്രധാനപ്പെട്ട ഡോക്ടര്മാരുമായും അതിന്റെ ചുമതലക്കാരുമായി നേരിട്ട് സംസാരിച്ചിരുന്നു. ആസ്റ്ററില് ചികിത്സയിലുള്ള രണ്ടുപേരുടെ നില കുറച്ച് ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നിലയിൽ പുരോഗമനം ഉണ്ടാകുന്നുണ്ട്. ഐസിയുവിലാണ് അവരുള്ളത്. വീണതിന്റെ ആഘാതത്തിന്റെ ഭാഗമായി ലെങ്സിനകത്ത് ചില ബുദ്ധിമുട്ടുകള് നേരിടുന്നുണ്ട്. രണ്ട് പേര് കിന്ഡറിലാണുള്ളത്. 16പേരെ ഡിസ്റ്റാര്ജ് ചെയ്തു. അവിടെ ഉള്ളതില് ഉള്ള ഒരാള് യൂണിവേഴ്സിറ്റിയില് പഠിക്കുന്നയാളല്ല. പുറത്തുള്ള ആളാണ്. അവരുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് ഡോക്ടര്മാര് അറിയിച്ചിട്ടുള്ളത്. എല്ലാവിധത്തിലുള്ള ചികിത്സാ സംവിധാനങ്ങളും സര്ക്കാര് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിന് ശേഷം മന്ത്രി സഭാ യോഗം ചേര്ന്നിരുന്നു. പൊലീസുമായി ബന്ധപ്പെട്ട സമഗ്രമായ അന്വേഷണം മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സമഗ്രമായ പരിശോധനയും നടത്തും. ഏതെങ്കിലും തരത്തില് വീഴ്ച ഉണ്ടായിട്ടുണ്ടോ, എങ്ങനെയാണ് അപകടമുണ്ടായത്, പുറത്ത് നിന്ന് ആളുകള് കടന്നുവരാനുള്ള സാഹചര്യം ഇത്തരം കാര്യങ്ങള് പരിശോധിക്കും. ആള്കൂട്ടങ്ങളുള്ള പരിപാടികളില് എങ്ങിനെ മുന്നറിയിപ്പുകൾ നല്കുമെന്നതിനെ കുറിച്ച് സര്ക്കാര് ഇപ്പോള് ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.