'പാക് ബന്ധമുള്ള തീവ്രവാദ സംഘടന'; കോഴിക്കോട് എൻഐഎ റെയ്ഡ്: രേഖകൾ പിടിച്ചെടുത്തു

പട്നയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു കോഴിക്കോട് ജില്ലയിലെ പരിശോധന

dot image

കോഴിക്കോട്: കോഴിക്കോട് ജില്ലയില് എന്ഐഎ റെയ്ഡ്. പാക്കിസ്ഥാൻ ബന്ധമുള്ള തീവ്രവാദ സംഘടനയായ ഗസ്വ ഇ ഹിന്ദുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. പട്നയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു കോഴിക്കോട് ജില്ലയിലെ പരിശോധന. ക്രിമിനൽ ബന്ധം തെളിയിക്കുന്ന മൊബൈല് ഫോണുകള്, സിം കാര്ഡുകള്, മറ്റ് പല രേഖകളും പിടിച്ചെടുത്തതായി എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കോഴിക്കോടിനു പുറമെ മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ സോമനാഥ്, ഉത്തർപ്രദേശിലെ അസംഘട്ട് ജില്ലകളിലായിരുന്നു എൻഐഎ സംഘം റെയ്ഡ് നടത്തിയത്. പട്നയിലെ ഫുൽവാരിഷരിഫ് പൊലീസ് സ്റ്റേഷനിൽ 2022 ജൂലായ് 14ന് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പാക്ക് പൗരൻ നിർമിച്ച വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന മർഖൂബ് അഹമ്മദിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

ഹൃദയം തകരുന്ന കാഴ്ച; ആൽബിന് വിട നൽകി നാട്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us