കോട്ടയം: റോബിൻ ബസ് ഉടമ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം. കോടതി വാറണ്ടിനെ തുടർന്നാണ് അറസ്റ്റ്. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ.
'ഓള് ഇന്ത്യാ പെര്മിറ്റ് വിനോദ സഞ്ചാരികള്ക്ക്'; വാദിച്ച് എംവിഡി, കൂട്ടിന് കേന്ദ്രത്തിന്റെ വീഡിയോനേരത്തെ റോബിൻ ഗിരീഷിനെതിരെ മൂത്ത സഹോദരൻ ബേബി ഡിക്രൂസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തന്നെ ഗിരീഷ് വര്ഷങ്ങളായി പീഡിപ്പിക്കുകയും അര്ഹമായ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി ജീവിക്കുകയും ചെയ്യുകയാണെന്നായിരുന്നു പരാതി. റോബിന്റെ ഭീഷണി മൂലം 20 വർഷത്തോളമായി താനും കുടുംബവും ഒളിവിലെന്ന പോലെ പല സ്ഥലങ്ങളിൽ മാറി മാറി കഴിയുകയാണ്. രോഗിയായ തന്റെ അമ്മയെ കാണുന്നതിന് പോലും റോബിൻ അനുവദിക്കുന്നില്ല. മുഖ്യമന്ത്രി ഇടപെട്ട് അമ്മയെ കാണാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും സഹോദരൻ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
തന്നെയും പ്രായമായ പിതാവിനെയും ഗിരീഷ് വീട്ടിൽ നിന്ന് ഇറക്കിവിട്ടു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇപ്പോഴും ഭീഷണി ഭയന്നാണ് ജീവിക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്ന് അപേക്ഷിക്കുന്നതായും കത്തിൽ ബേബി ഡിക്രൂസ് ആവശ്യപ്പെടുന്നു.