തിരുവനന്തപുരം: ആറ് പേർക്ക് പുതുജീവൻ നൽകി സെൽവിൻ യാത്രയായി. മസ്തിഷ്ക മരണമടഞ്ഞ തമിഴ്നാട് കന്യാകുമാരി വിളവിന്കോട് സ്വദേശി സെല്വിന് ശേഖറിന്റെ സംസ്കാര ശ്രൂഷകൾ കീഴ്കുളത്ത് നടന്നു.
ഹരിനാരായണന്റെ ഹൃദയ ശസ്ത്രക്രിയ വിജയം, സങ്കീർണതകളില്ലെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറംതിരുവനന്തപുരത്തെ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച സെല്വിന് ശേഖറിന്റെ അവയവങ്ങൾ ആറുപേർക്കാണ് പുതിയ ജീവിതം നൽകിയത്. ഹൃദയം ലിസി ഹോസ്പിറ്റലിലെ രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്ക്രിയാസും ആസ്റ്റര് മെഡിസിറ്റിയിലെ രോഗികള്ക്കുമാണ് നല്കിയത്. സെല്വിന്റെ കണ്ണുകള് തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്ക്ക് കാഴ്ച നല്കി.
പ്രിയപ്പെട്ടവര്ക്ക് കണ്ണീരില് കുതിര്ന്ന യാത്രാമൊഴി; അപകടത്തിന്റെ നടുക്കമൊഴിയാതെ കുസാറ്റ് കാമ്പസ്തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു സെല്വിന് ശേഖറും ഭാര്യയും. മൂന്ന് കുട്ടികളുണ്ട്. കടുത്ത തലവേദനയെ തുടര്ന്ന് തമിഴ്നാട്ടിലെ ആശുപത്രിയിലും പിന്നീട് നവംബര് 21ന് തിരുവനന്തപുരം കിംസിലും സെല്വിന് ചികിത്സ തേടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് തലച്ചോറില് രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്. സെൽവിന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ഗീത അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.