ന്യൂഡല്ഹി: വിനോദ സഞ്ചാരികള്ക്ക് വേണ്ടിയാണ് ഓള് ഇന്ത്യാ പെര്മിറ്റ് സംവിധാനം ഏര്പ്പെടുത്തുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വീഡിയോ പുറത്തുവിട്ട് സംസ്ഥാന ഗതാഗത വകുപ്പ്. പെര്മിറ്റിന് വേണ്ടി കോണ്ട്രാക്ട് വാഹനങ്ങള് ചെക്പോസ്റ്റുകളില് കാത്തുകിടക്കുന്നത് സമയനഷ്ടമുണ്ടാക്കും. ഇതൊഴിവാക്കാനാണ് ഓള് ഇന്ത്യാ പെര്മിറ്റ് മാതൃകയില് പുതിയ സംവിധാനം ഏര്പ്പെടുത്തുന്നതെന്നാണ് വീഡിയോയില് പറയുന്നത്. ഓള് ഇന്ത്യാ പെര്മിറ്റ് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിലേക്ക് റൂട്ട് സര്വ്വീസ് നടത്താമെന്ന റോബിന് ബസ് ഉടമയുടെ അവകാശവാദവും തുടര്ന്നുള്ള വിവാദവും നിലനില്ക്കുന്നതിനിടെയാണ് ഗതാഗത വകുപ്പ് വീഡിയോ പുറത്ത് വിട്ടത്.
കണ്ണീര്ക്കടലായി കുസാറ്റ്; പ്രിയപ്പെട്ടവര്ക്ക് അന്ത്യാഞ്ജലിയേകി സഹപാഠികള്വിവിധ സംസ്ഥാനങ്ങളിലെ നികുതി-പെര്മിറ്റ് വ്യവസ്ഥകളിലെ വൈവിധ്യം വിനോദ സഞ്ചാരമേഖലയ്ക്ക് ഉണ്ടാക്കുന്ന തടസ്സം പരിഹരിക്കാനാണ് ഓള് ഇന്ത്യാപെര്മിറ്റ് സംവിധാനമെന്നും വീഡിയോയില് പറയുന്നു. ഏപ്രിലില് പുതിയ പെര്മിറ്റ് സംവിധാനം പരിചയപ്പെടുത്താന് തയ്യാറാക്കിയ വീഡിയോയിലാണ് ഇക്കാര്യം പരാമര്ശിക്കുന്നത്.