കുസാറ്റ് അപകടത്തിൽ നടപടി; പ്രിൻസിപ്പാളിനെ മാറ്റി, പി കെ ബേബിയെയും മാറ്റി

ഡോ. ദീപക് കുമാർ സാഹുവിനെ ആണ് മാറ്റിയത്. മുൻ പ്രിൻസിപ്പൽ ഡോ. ശോഭ സൈറസിന് പകരം ചുമതല നൽകി.

dot image

കൊച്ചി: കുസാറ്റിൽ ടെക്ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാളിനെ മാറ്റി. ഡോ. ദീപക് കുമാർ സാഹുവിനെ ആണ് മാറ്റിയത്. മുൻ പ്രിൻസിപ്പാള് ഡോ. ശോഭ സൈറസിന് പകരം ചുമതല നൽകി.

'ഇങ്ങനെയായാൽ കേരളത്തിൽ നടപടി ഘോഷയാത്ര വേണ്ടിവരും'; യുഡിഎഫിനെ വിമര്ശിച്ച് മന്ത്രി

സർവകലാശാല മൂന്നംഗ സിൻഡിക്കേറ്റ് ഉപസമിതിയിൽ നിന്നും പി.കെ.ബേബിയെയും മാറ്റി. ടെക് ഫെസ്റ്റിന്റെ നടത്തിപ്പ് ചുമതലയിൽ വീഴ്ച വരുത്തിയ ആളാണ് പി.കെ.ബേബി എന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി. ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച പറ്റി എന്ന ആരോപണത്തെ തുടർന്നാണ് നടപടി.

ഒന്നാം ക്ലാസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയതായി പരാതി

കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയില് തിക്കിലും തിരക്കിലും പെട്ട് നാലു പേര് മരിക്കാനിടയായ സാഹചര്യത്തില് മനുഷ്യാവകാശ കമ്മീഷന് കേസെടുത്തിരുന്നു. വിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കകം അടിയന്തര റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കണമെന്നും നിര്ദേശമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us