'ഇന്ത്യയുടെ പുരോഗതിക്കായി മുന്നില് നിന്ന് പ്രവര്ത്തിക്കാന് മുസ്ലിങ്ങള് എന്നുമുണ്ടാകും':കാന്തപുരം

ഇന്ത്യയിലെ വൈവിധ്യങ്ങളെ അംഗീകരിക്കാനാണ് ഭരണഘടന ആവശ്യപ്പെടുന്നതെന്ന് കാന്തപുരം

dot image

മുംബൈ: ഇന്ത്യ സുസ്ഥിരമായി നിലനില്ക്കുന്നത് ഭരണഘടനയുടെ കരുത്തിലാണെന്ന് കാന്തപുരം അബൂബക്കര് മുസ്ലിയാര്. ഭരണഘടന നല്കുന്ന ഉറപ്പുകളാണ് പൗരര്ക്ക് സംരക്ഷണവും സ്വാതന്ത്ര്യവും നല്കുന്നതെന്നും ഭരണഘടനയുടെ ജീവവായുവായ ജനാധിപത്യം, മതേതരത്വം എന്നിവയ്ക്ക് പരിക്കേല്ക്കാതെ നോക്കേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു. മുംബൈ ഏകതാ ഉദ്യാനില് എസ്എസ്എഫ് ഗോള്ഡന് ഫിഫ്റ്റി ദേശീയസമ്മേളനത്തിന്റെ സമാപനചടങ്ങളില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ വൈവിധ്യങ്ങളെ അംഗീകരിക്കാനാണ് ഭരണഘടന ആവശ്യപ്പെടുന്നത്. നമ്മള് ഇന്ത്യന് ജനത എന്ന ഭരണഘടനയുടെ ആമുഖവാക്യം രാജ്യം എന്ന നിലയില് നാനാത്വങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ്. എസ്എസ്എഫ് സമ്മേളന പ്രമേയമായി അത് സ്വീകരിച്ചത് രാജ്യത്തെ ബഹുസ്വരതയ്ക്ക് കരുത്ത് പകരാനാണെന്നും അദ്ദേഹം പറഞ്ഞു.

നാല് ദിവസം, 16 മണ്ഡലങ്ങള്; നവകേരള സദസ്സ് ഇന്ന് മുതൽ മലപ്പുറം ജില്ലയിൽ

സൗഹാര്ദവും സ്നേഹവും പുലരുന്ന ഇന്ത്യക്കായി രാജ്യത്തെ ജനങ്ങള് പരസ്പരം സഹകരിച്ച് പ്രവര്ത്തിക്കണം. തീവ്രതയും വര്ഗീയതയും ഇസ്ലാം അംഗീകരിക്കുന്നില്ല. സമാധാനത്തിന്റെ വഴി സ്വീകരിക്കാനാണ് മതത്തിന്റെ അധ്യാപനം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി അധ്വാനിച്ചവരാണ് ഇവിടുത്തെ മുസ്ലിങ്ങള്. ഇന്ത്യയുടെ പുരോഗതിക്കായി മുന്നില് നിന്ന് പ്രവര്ത്തിക്കാന് മുസ്ലിങ്ങള് എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

dot image
To advertise here,contact us
dot image