LIVE

Live Blog: Kollam Kidnapping Case കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

dot image

കൊല്ലം: ഓയൂർ പൂയപ്പള്ളിയിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയാണ് അഭിഗേൽ സാറയെന്ന ഒന്നാം ക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. ഇരുവരും ട്യൂഷന് പോകും വഴിയാണ് സംഭവം. കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറഞ്ഞത്. കാറിൽ ഒരു സ്ത്രീയടക്കം നാല് പേര് ഉണ്ടായിരുന്നു. വൈകീട്ട് 4.20-ഓടെയാണ് സംഭവം. കുട്ടിക്കായി പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോയ കുട്ടിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് സന്ദേശമെത്തി. കുട്ടി ഞങ്ങളുടെ കയ്യിലുണ്ടെന്നും 5 ലക്ഷം രൂപ കൊടുത്താൽ വിട്ട് നൽകാമെന്നുമാണ് പറഞ്ഞത്. കുഞ്ഞിനെ കാണാതായി മൂന്ന് മണിക്കൂർ പിന്നിട്ടപ്പോഴാണ് ഫോൺ സന്ദേശമെത്തുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോൺ നമ്പർ തിരിച്ചറിഞ്ഞു. ഇതിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ് വിളിച്ചത്. കടയിൽ ഉപഭോക്താക്കളെന്ന വ്യാജേന എത്തിയ ഒരു പുരുഷനും സ്ത്രീയുമാണ് ഫോൺ വാങ്ങി വിളിച്ചതെന്ന് വ്യാപാരി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സംസ്ഥാന വ്യാപകമായും അതിർത്തികളിലും വാഹനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Live News Updates
  • Nov 28, 2023 03:10 PM

    ഇവർ പൊലീസാണോ ഫാൻസി ഡ്രസ്സുകാരാണോ?

    ഇവർ പൊലീസോ ഫാൻസി ഡ്രസ്സുകാരോ? എന്തുകൊണ്ട് പ്രതികളെ പിടിക്കുന്നില്ലെന്ന് അബിൻ വർക്കി
    To advertise here,contact us
  • Nov 28, 2023 03:07 PM
    കുട്ടിയെ ബെഞ്ചിലിരുത്തി അജ്ഞാത സംഘം രക്ഷപെട്ടു; സംഭവം വിവരിച്ച് സമീപവാസികൾ
    To advertise here,contact us
  • Nov 28, 2023 03:05 PM
    To advertise here,contact us
  • Nov 28, 2023 02:58 PM

    കുട്ടിയെ കിട്ടിയത് ആശ്വാസം; എൻ കെ പ്രേമചന്ദ്രൻ

    തട്ടിക്കൊണ്ട് പോകലിൽ ദുരൂഹത ഉണ്ട്. തട്ടിക്കൊണ്ടുപോയതിന്റെ ഉദ്ദേശ്യം എന്തെന്ന് കണ്ടെത്തണം. മറ്റു രാഷ്ട്രീയ ആരോപണങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും എൻ കെ പ്രേമചന്ദ്രൻ.

    To advertise here,contact us
  • Nov 28, 2023 02:51 PM

    കുട്ടിയെ ഉപേക്ഷിച്ചത് പൊലീസ് പിടികൂടുമെന്ന് ബോധ്യമായതോടെ; മുകേഷ്

    To advertise here,contact us
  • Nov 28, 2023 02:50 PM

    കുട്ടി സുരക്ഷിതയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

    To advertise here,contact us
  • Nov 28, 2023 02:37 PM

    മാധ്യമങ്ങളോടും പൊതുപ്രവർത്തകരോടും നന്ദി പറഞ്ഞ് കുടുംബം

    കുട്ടിയെ സുരക്ഷിതയായി തിരിച്ച് കിട്ടിയതിൽ നന്ദി അറിയിച്ച് അബിഗേലിൻ്റെ അമ്മയും മുത്തശ്ശിയും സഹോദരനും. മാധ്യമങ്ങൾക്കും പൊതുപ്രവർത്തകർക്കും നന്ദി പറഞ്ഞ് കുടുംബം.

    To advertise here,contact us
  • Nov 28, 2023 02:28 PM

    ഒടുവിൽ കേരളം നെടുവീർപ്പിട്ടു

    ഒടുവിൽ ആശ്വാസം; തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
    To advertise here,contact us
  • Nov 28, 2023 02:15 PM
    To advertise here,contact us
  • Nov 28, 2023 02:02 PM
    To advertise here,contact us
  • Nov 28, 2023 01:59 PM

    അബിഗേൽ ആരോഗ്യവതി

    കൊല്ലത്ത് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അബിഗേൽ ആരോഗ്യവതി. എങ്കിലും കുട്ടിയെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കും.

    To advertise here,contact us
  • Nov 28, 2023 01:47 PM
    To advertise here,contact us
  • Nov 28, 2023 01:40 PM

    കുട്ടിയെ കണ്ടെത്തി

    കൊല്ലത്ത് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തി.

    To advertise here,contact us
  • Nov 28, 2023 01:08 PM

    കുട്ടിയുടെ അച്ഛൻ്റെ മൊഴിയെടുക്കൽ

    പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് മൊഴിയെടുക്കാത്തത് എന്തെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. ബുദ്ധിമുട്ടിക്കാൻ അല്ലെന്ന് പൊലീസ്. എഡിജിപി സ്പെഷ്യൽ ബ്രാഞ്ച് എസ് പി ഓഫീസിൽ എത്തിയിട്ടുണ്ടെന്നും വിശദമായ മൊഴി രേഖപ്പെടുത്താനെന്നും വിശദീകരണം.

    To advertise here,contact us
  • Nov 28, 2023 12:57 PM

    'നവകേരള സദസ്സ് നിർത്തിവെച്ച് മുഖ്യമന്ത്രിയടക്കം ഇവിടെയെത്തണം' ബിന്ദു കൃഷ്ണ

    To advertise here,contact us
  • Nov 28, 2023 12:53 PM

    കുട്ടിയുടെ അച്ഛൻ്റെ മൊഴി വീണ്ടുമെടുക്കും

    അച്ഛനെ കൊട്ടാരക്കര സ്പെഷ്യൽ ബ്രാഞ്ച് ഓഫിസിലേക്കാണ് മൊഴിയെടുക്കാൻ വിളിപ്പിച്ചിരിക്കുന്നത്. ബന്ധുവും ഒപ്പമുണ്ട്.

    To advertise here,contact us
  • Nov 28, 2023 12:39 PM

    രമേശ് ചെന്നിത്തല കുഞ്ഞിന്റെ വീട്ടിൽ

    പെൺകുട്ടിയുടെ ഓയൂരിലെ വീട്ടിലെത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

    To advertise here,contact us
  • Nov 28, 2023 12:32 PM

    കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയം ജില്ലാ അതിർത്തിയായ പുതുവേലിയിൽ എത്തിയതായി സംശയം

    പുതുവേലിയിലെ ചായക്കടയിൽ പുലർച്ചെ ചായ കുടിക്കാൻ എത്തിയതായി മൊഴി. രാമപുരം പോലീസ് സിസിടിവി പരിശോധിക്കുന്നു. കാർ മാറ്റിയിട്ട ശേഷമാണ് കടയിൽ എത്തിയത്.

    To advertise here,contact us
  • Nov 28, 2023 11:38 AM

    വർക്കല ഭാഗത്തേക്ക് വാഹനം പോയതായി സംശയം

    പ്രതികളുടെ യാത്ര പ്രധാനവഴികൾ ഒഴിവാക്കി. കാപ്പിൽ ഇടവ മേഖലകളിലും പരിശോധന.

    To advertise here,contact us
  • Nov 28, 2023 10:48 AM

    അന്വേഷണം പോസിറ്റീവായി നടക്കുന്നു; കെ എൻ ബാലഗോപാൽ

    കൃത്യമായി അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ചുറ്റുപാടിൽ തന്നെ ഉണ്ടെന്നാണ് പ്രതീക്ഷ. കൂടുതൽ ദൂരത്തേക്ക് പോയിട്ടില്ല എന്നാണ് കരുതുന്നത്. എന്തൊക്കെ ആണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ എന്ന് അറിയില്ലെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

    To advertise here,contact us
  • Nov 28, 2023 10:21 AM

    രേഖാചിത്രവുമായി രൂപ സാദൃശ്യമുള്ള ആരെയെങ്കിലും കണ്ടാല് 112 എന്ന നമ്പറില് വിളിക്കുക

    To advertise here,contact us
  • Nov 28, 2023 10:16 AM

    'കൂടുതല് വിവരങ്ങള് പറയാന് കഴിയില്ല, ശുഭകരമായ വാര്ത്ത പ്രതീക്ഷിക്കാം'

    To advertise here,contact us
  • Nov 28, 2023 10:11 AM

    കാർ കല്ലുവാതുക്കൽ വരെ എത്തിയെന്ന് വിവരം

    കുട്ടിയെ തട്ടിക്കൊണ്ട് പോയതായി സംശയിക്കപ്പെടുന്ന സ്വിഫ്റ്റ് ഡിസൈർ കാർ കല്ലുവാതുക്കൽ സ്കൂൾ ജംഗ്ഷൻ വരെ എത്തിയതായി വിവരം. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരം. കൂടുതൽ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു.

    To advertise here,contact us
  • Nov 28, 2023 10:09 AM

    വിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വെയ്ക്കാൻ സാധിക്കില്ല; അത് അന്വേഷണത്തെ ബാധിക്കുമെന്ന് ഡിഐജി

    കുട്ടിയെ തട്ടി കൊണ്ടു പോയതു മായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ നിമിഷം കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വെയ്ക്കാൻ സാധിക്കില്ല.  അത് അന്വേഷണത്തെ ബാധിക്കുമെന്ന് ഡിഐജി

    To advertise here,contact us
  • Nov 28, 2023 09:59 AM

    പത്ത് മണിക്ക് ഫോൺ വിളിക്കുമെന്ന് പ്രതീക്ഷിച്ച് പൊലീസ്

    ഡി.ഐ.ജി നിശാന്തിനി ഉൾപ്പടെ ഉള്ള ഉന്നത ഉദ്യോഗസ്ഥർ ഇപ്പോഴും കൊല്ലത്ത് തുടരുന്നു.

    To advertise here,contact us
  • Nov 28, 2023 09:56 AM

    പൊലീസ് അന്വേഷണം ശരിയായ ദിശയിൽ;ബാലാവകാശ കമ്മീഷൻ

    പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് ബാലാവകാശ കമ്മീഷൻ. എല്ലാ മേഖലയിലും അന്വേഷണം നടക്കുന്നു. ശുഭകരമായ വാർത്ത വരുമെന്ന് പ്രതീക്ഷിക്കാം. കുട്ടിയെ കണ്ടെത്താൻ വൈകുന്നതിൽ ആശങ്കയുണ്ടെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.

    To advertise here,contact us
  • Nov 28, 2023 09:28 AM

    കുട്ടിയെ തട്ടി കൊണ്ടു പോയ പ്രതികൾ ഉപയോഗിച്ചത് 'റെൻ്റ് എ കാർ' എന്ന് പോലീസ്

    റെൻ്റ് എ കാർ എടുത്തത് തിരുവനന്തപുരത്ത് നിന്നെന്ന് സൂചന.

    To advertise here,contact us
  • Nov 28, 2023 09:23 AM
    To advertise here,contact us
  • Nov 28, 2023 09:11 AM

    കസ്റ്റഡിയിലെടുത്ത മൂന്നു പേരെ ഉടൻ വിട്ടയക്കും

    കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധമുള്ള വിവരങ്ങൾ ഇവരിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.

    To advertise here,contact us
  • Nov 28, 2023 08:59 AM

    തിരുവല്ലത്ത് കണ്ടെത്തിയ കാർ; കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധമില്ല

    തിരുവല്ലത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ കാറിന് കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധമില്ല

    To advertise here,contact us
  • Nov 28, 2023 08:48 AM

    മൂന്ന് പേര് കസ്റ്റഡിയില്; 500 രൂപയുടെ 19 കെട്ട് നോട്ടുകള് കണ്ടെടുത്തു

    To advertise here,contact us
  • Nov 28, 2023 08:46 AM

    സമാനമായ രീതിയില് 12 വയസുകാരിയെ തട്ടിക്കൊണ്ടുപോകാന് ശ്രമം; വന്നത് മുഖം മറച്ച സ്ത്രീ

    To advertise here,contact us
  • Nov 28, 2023 08:38 AM

    സംശയകരമായി ഒരു കാർ തിരുവല്ലത്ത് നിന്നും കണ്ടെത്തി

    തിരുവല്ലത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ കാറിന് സംഭവവുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരണമില്ല.

    To advertise here,contact us
  • Nov 28, 2023 08:34 AM
    To advertise here,contact us
  • Nov 28, 2023 08:33 AM
    To advertise here,contact us
  • Nov 28, 2023 08:17 AM

    ഇന്നലെ നടന്ന മറ്റൊരു തട്ടിക്കൊണ്ട് പോകൽ ശ്രമവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നു

    ഇന്നലെ താന്നിവിള പനയ്ക്കൽ ജംഗ്ഷനിൽ 12 വയസുകാരിയെ തട്ടിക്കൊണ്ട് പോകാൻ രാവിലെ ശ്രമം നടന്നിരുന്നു. അവിടെ സംശയാപദമായി കണ്ടതും ഒരു സ്ത്രീയെ. വിശദമായി അന്വേഷിക്കാൻ കണ്ണനല്ലൂർ പോലീസിന് നിർദേശം.

    To advertise here,contact us
  • Nov 28, 2023 08:05 AM

    കാർ വാഷിങ്ങ് സെൻ്ററിൽ നിന്ന് പണം കണ്ടെത്തി

    കണ്ടെത്തിയത് 500 രൂപയുടെ 19 കെട്ടുകൾ.

    To advertise here,contact us
  • Nov 28, 2023 07:48 AM

    തിരുവനന്തപുരത്ത് മൂന്ന് പേർ കസ്റ്റഡിയിൽ

    ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത വ്യക്തി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപത്തുള്ള കാർ വാഷിങ്ങ് സെൻ്ററിൽ നിന്ന് രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത വ്യക്തിക്ക് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി ബന്ധമെന്ന് സൂചന.

    To advertise here,contact us
  • Nov 28, 2023 07:43 AM

    ശ്രീകാര്യത്ത് നിന്ന് മറ്റൊരാളും കസ്റ്റഡിയിൽ

    ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത ആളുടെ വിവരങ്ങൾ ലഭ്യമല്ല.

    To advertise here,contact us
  • Nov 28, 2023 07:42 AM

    ശ്രീകണ്ഠേശ്വരത്തെ കാർ വാഷിങ്ങ് സെൻ്റർ ഉടമ പ്രതീഷ് കസ്റ്റഡിയിൽ

    ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് തൊട്ടുമുന്നിലുള്ള കാർ വാഷിംഗ് സെൻ്ററിൻ്റെ ഉടമ പ്രതീഷിനെ ശ്രീകാര്യം പൊലീസ് ചോദ്യം ചെയ്യുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളെ സഹായിച്ചതായി സംശയം.

    To advertise here,contact us
  • Nov 28, 2023 07:42 AM

    കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

    കസ്റ്റഡിയിൽ എടുത്തത്  ശ്രീകണ്ഠേശ്വരം കാർ വാഷിംഗ് സെൻട്രൽ നിന്ന്.ശ്രീകാര്യം പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് തൊട്ടുമുന്നിലുള്ള കാർ വാഷിംഗ് സെൻ്ററിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.

    To advertise here,contact us
  • Nov 28, 2023 07:24 AM

    വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് ഒരാൾ കസ്റ്റഡയിൽ

    To advertise here,contact us
  • Nov 28, 2023 07:22 AM

    'അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്, കൂടുതല് വിവരങ്ങള് പുറത്ത് വിടാന് കഴിയില്ല'; എം ബി രാജേഷ്

    To advertise here,contact us
  • Nov 28, 2023 07:21 AM

    'ക്യാമറകളില് ഒന്നും ഇവരെ കിട്ടിയിട്ടില്ല, ഈ സ്ഥലം പരിചയമുള്ള ആൾക്കാരാകാനും സാധ്യതയുണ്ട്'

    To advertise here,contact us
  • Nov 28, 2023 07:18 AM

    പൊലീസ് അന്വേഷണം ശരിയായ ദിശയിൽ;എംബി രാജേഷ്

    പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്നും ഇത്തരം പ്രവണതകൾ വെച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി എം ബി രാജേഷ്. പ്രതികളെ പിടികൂടും നമ്മൾ എല്ലാം ശുഭ പ്രതീക്ഷയിലാണെന്നും മന്ത്രി വ്യക്തമാക്കി.

    To advertise here,contact us
  • Nov 28, 2023 07:15 AM
    To advertise here,contact us
  • Nov 28, 2023 07:09 AM

    പ്രതികൾ പള്ളിക്കൽ ഭാഗത്ത് എത്തിയത് സിഎൻജി ഓട്ടോയിൽ

    സിഎൻജി ഓട്ടോ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതികൾ വന്നത് പച്ച നിറമുള്ള മുകൾ ഭാഗത്ത് കറുത്ത ടോപ് ഉള്ള ഓട്ടോ. സിഎൻജി ഓട്ടോ ഡ്രൈവർമാരുടെ വീടുകളിൽ രാത്രി പൊലീസ് പരിശോധന നടത്തി.

    To advertise here,contact us
  • Nov 28, 2023 07:09 AM

    'ആണ്കുട്ടിയേയും വലിച്ച് വണ്ടിയില് കയറ്റാന് ശ്രമിച്ചു, അവന് വഴുതി മാറി'

    To advertise here,contact us
  • Nov 28, 2023 07:02 AM

    കുട്ടിയെ ഉടൻ കണ്ടെത്താനാവുമെന്ന് മന്ത്രി കെ രാജൻ

    അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. തട്ടിക്കൊണ്ട് പോയവർ കൊല്ലം ജില്ല വിട്ടു പോവാൻ സാധ്യത. മന്ത്രിതല സംഘം കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട കേരളം ഒറ്റക്കെട്ടായി കൂടെയുണ്ടെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. രണ്ട് ഫോണ് നമ്പറും വാഹനവും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി കെ രാജൻ.

    To advertise here,contact us
  • Nov 28, 2023 06:57 AM

    'സ്ഥലത്തെ കുറിച്ച് കൃതൃമായി അറിയുന്നയാളുകളാണ് കാറിലുണ്ടായിരുന്നതെന്നാണ് നിഗമനം'

    To advertise here,contact us
  • Nov 28, 2023 06:55 AM
    To advertise here,contact us
  • Nov 28, 2023 06:53 AM

    'എല്ലാവരോടും നല്ല പെരുമാറ്റമാണ്, റെജിയോട് ആർക്കും വൈരാഗ്യ ബുദ്ധിയോടെ പെരുമാറേണ്ട ആവശ്യമില്ല'; കുട്ടിയുടെ അച്ഛന്റെ സഹപ്രവര്ത്തകന്

    To advertise here,contact us
  • Nov 28, 2023 06:52 AM

    'റെജിയോട് ആർക്കും വൈരാഗ്യ ബുദ്ധിയോടെ പെരുമാറേണ്ട ആവശ്യമില്ല'

    To advertise here,contact us
  • Nov 28, 2023 06:49 AM

    കുട്ടിയെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷ മന്ത്രി പി രാജീവ്

    പോലീസ് എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ച് അന്വേഷണം നടത്തുന്നതായി മന്ത്രി പി രാജീവ്. കുട്ടിയെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

    To advertise here,contact us
  • Nov 28, 2023 06:42 AM

    സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    To advertise here,contact us
  • Nov 28, 2023 06:24 AM

    ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയിട്ട് 13 മണിക്കൂർ പിന്നിട്ടു

    ഇന്നലെ വൈകീട്ട് 4.20-ഓടെയിയിരുന്നു സംഭവം. കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ചാണ് ഇന്നലെ വൈകിട്ട് കുട്ടിയെ കാറിൽ കൊണ്ടുപോയത്. കുട്ടിക്കായി പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോയ കുട്ടിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് സന്ദേശമെത്തി. കുട്ടി ഞങ്ങളുടെ കയ്യിലുണ്ടെന്നും 5 ലക്ഷം രൂപ കൊടുത്താൽ വിട്ട് നൽകാമെന്നുമാണ് പറഞ്ഞത്. കുഞ്ഞിനെ കാണാതായി മൂന്ന് മണിക്കൂർ പിന്നിട്ടപ്പോഴാണ് ഫോൺ സന്ദേശമെത്തുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോൺ നമ്പർ തിരിച്ചറിഞ്ഞു. ഇതിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ് വിളിച്ചത്. കടയിൽ ഉപഭോക്താക്കളെന്ന വ്യാജേന എത്തിയ ഒരു പുരുഷനും സ്ത്രീയുമാണ് ഫോൺ വാങ്ങി വിളിച്ചതെന്ന് വ്യാപാരി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

    പൂയപ്പള്ളിയിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രാത്രി 11 മണിയോടെ വീണ്ടും ഫോൺകോൾ വന്നു. ഇക്കുറി 10 ലക്ഷമാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ 10 മണിക്ക് വീണ്ടും വിളിക്കുമെന്നായിരുന്നു ഫോൺ സന്ദേശം. സ്ത്രീശബ്ദത്തിലായിരുന്നു സംസാരിച്ചത്. 'കുട്ടി സുരക്ഷിതയാണ്. നിങ്ങൾ 10 ലക്ഷം അറേഞ്ച് ചെയ്തോളൂ. നാളെ രാവിലെ 10 മണിക്ക് വീണ്ടും വിളിക്കാം' എന്നാണ് പറഞ്ഞത്. കുട്ടിക്ക് അപകടം പറ്റാതിരിക്കണമെങ്കിൽ പൊലീസിൽ അറിയിക്കരുത് എന്നും നിർദ്ദേശം നൽകിയിരുന്നു. കാശ് ഇപ്പോൾ നൽകാം, ഇപ്പോൾ തന്നെ കുട്ടിയെ വിട്ടയയ്ക്കുമോ എന്ന ചോദ്യത്തിന് നാളെ നൽകാനാണ് ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് എന്നാണ് ഫോണിലൂടെ സ്ത്രീ മറുപടി നൽകുന്നത്.

    ഇതിനിടെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അന്വേഷണം വ്യപിപ്പിച്ചതായും പൊലീസ് സംഘങ്ങളുടെ എണ്ണം കൂട്ടിയതായും എല്ലാവശവും പരിശോധിക്കുമെന്നും ഐജി സ്പർജൻ കുമാർ അറിയിച്ചിട്ടുണ്ട്.

    To advertise here,contact us
  • Nov 28, 2023 06:02 AM

    അന്വേഷണം വ്യാപിപ്പിച്ചു, പൊലീസ് സംഘങ്ങളുടെ എണ്ണം കൂട്ടി

    എല്ലാവശവും പരിശോധിക്കുമെന്നും ഐ ജി സ്പർജൻ കുമാർ.

    To advertise here,contact us
  • Nov 28, 2023 04:28 AM

    വാഹനം മലപ്പുറം രജിസ്ട്രേഷനെന്ന് സംശയം; മലപ്പുറത്തും പൊലീസ് പരിശോധന

    കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനം മലപ്പുറം രജിസ്ട്രേഷനെന്ന് സംശയം. ഇതേത്തുടർന്ന് പൊലീസ് മലപ്പുറത്തും പരിശോധന ശക്തമാക്കി.

    To advertise here,contact us
  • Nov 28, 2023 03:21 AM

    തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിലൊരാളുടെ രേഖാചിത്രം പുറത്ത്

    കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഫോൺ വിളിച്ചയാളുടെ രേഖാചിത്രം പുറത്ത്. രേഖാചിത്രം തയ്യാറാക്കിയത് പൊലീസ്. ഫോൺ വിളിച്ചവരെ തിരിച്ചറിഞ്ഞെന്ന് സൂചന.

    To advertise here,contact us
  • Nov 28, 2023 12:22 AM

    ഒരു വാഹനം പൊലീസ് കസ്റ്റഡിയില്

    കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടേതെന്ന് സംശയിക്കുന്ന ഒരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം-തിരുവനന്തപുരം അതിര്ത്തിയിലെ പള്ളിക്കലില് നിന്നാണ് വാഹനം കണ്ടെത്തിയത്. ഉപേക്ഷിച്ചു പോയ നിലയിലായിരുന്നു വാഹനം. ഇന്ധനം കഴിഞ്ഞുപോയതാണോ പൊലീസ് അന്വേഷണം ഭയന്ന് ഉപേക്ഷിച്ചതാണോ എന്ന് ഇപ്പോള് വ്യക്തമല്ല.

    ഒരു വാഹനം പൊലീസ് കസ്റ്റഡിയില്, കണ്ടെത്തിയത് പള്ളിക്കലില്; അന്വേഷണം ഭയന്ന് ഉപേക്ഷിച്ചതോ?
    To advertise here,contact us
  • Nov 27, 2023 10:54 PM

    അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

    ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പൊലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

    To advertise here,contact us
  • Nov 27, 2023 10:30 PM

    'സ്ത്രീ ധരിച്ചത് പച്ചയിൽ വെള്ള പുള്ളിയുള്ള ചുരിദാർ, കറുപ്പ് ഷാൾ'

    ഓയൂർ പൂയപ്പള്ളിയിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിക്കൊണ്ടുപോയ കുട്ടിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് വിളിച്ചത് പാരിപ്പള്ളി സ്വദേശിയുടെ ഫോണിൽ നിന്നാണ്. കടയിലെത്തി സാധനം വാങ്ങിയ ശേഷം വ്യാപാരിയുടെ പക്കൽ നിന്ന് ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. പച്ചയിൽ വെള്ള പുള്ളിയുള്ള ചുരിദാറും കറുപ്പ് ഷാളുമാണ് തട്ടിക്കൊണ്ടുപോയവരുടെ കൂട്ടത്തിലുള്ള സ്ത്രീ ധരിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഓട്ടോ റിക്ഷയിലാണ് മൂന്ന് പേരെത്തിയത്.

    'സ്ത്രീ ധരിച്ചത് പച്ചയിൽ വെള്ള പുള്ളിയുള്ള ചുരിദാർ, കറുപ്പ് ഷാൾ'
    To advertise here,contact us
  • Nov 27, 2023 10:13 PM

    'ഫോൺ വാങ്ങി വിളിച്ചത് ചുരിദാറിട്ട സ്ത്രീ,35 വയസ് പ്രായം'

    ആറ് വയസുകാരിയെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോണിന്റെ ഉടമയുടെ പ്രതികരണം റിപോർട്ടർ ടിവിക്ക് ലഭിച്ചു. പാരിപ്പള്ളി കിഴക്കനേലയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. കടയിലെത്തിയത് ഒരു പുരുഷനും സ്ത്രീയുമാണ്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷമാണ് ഫോൺ ചോദിച്ചതെന്നും വ്യാപാരി പറയുന്നു.

    'ഫോൺ വാങ്ങി വിളിച്ചത് ചുരിദാറിട്ട സ്ത്രീ, കേക്കും ബിസ്കറ്റും വാങ്ങി'; കിഴക്കനേലയിലെ വ്യാപാരി
    To advertise here,contact us
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us