ചെന്നൈ: മുന് പ്രധാനമന്ത്രി വി പി സിംഗിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ചെന്നൈ പ്രസിഡന്സി കോളേജ് കാമ്പസില് സ്ഥാപിച്ച പ്രതിമയാണ് അനാച്ഛാദനം ചെയ്തത്. മുന് പ്രധാനമന്ത്രിയായ വി പി സിംഗിന്റെ പ്രതിമ സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് ഏപ്രിലില് നിയമസഭയില് എം കെ സ്റ്റാലിന് പ്രഖ്യാപിച്ചിരുന്നു.
ദേവസ്വം മന്ത്രിയേറ്റഅപമാനത്തിന് പരിഹാരം ഉദയനിധി സ്റ്റാലിന് ആഹ്വാനം ചെയ്ത പോരാട്ടമാണ്ഉത്തര്പ്രദേശ് മുന് മുഖ്യമന്ത്രി അഖിലേഷ് യാദവും വി പി സിംഗിന്റെ ഭാര്യ സീതാ കുമാരി, മകന് അഭയ് സിംഗ് എന്നിവര് ചടങ്ങില് പ്രത്യേക ക്ഷണിതാക്കളായിരുന്നു. ഡിഎംകെ ഡെപ്യൂട്ടി ജനറല് സെക്രട്ടറി കനിമൊഴി, യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്, ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകന്, ദയാനിധി മാരന് എംപി എന്നിവരും ചടങ്ങില് പങ്കെടുത്തു.
സനാതന ധര്മ വിവാദം; ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ച് എംകെ സ്റ്റാലിന്'തലമുറകളായി അരികുവത്കരിക്കപ്പെട്ട സമുദായങ്ങള്ക്ക് വാതില് തുറന്നുകൊടുത്ത നേതാവാണ് വി പി സിംഗ്. പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടാലും ഇക്കാര്യം ചെയ്യുമെന്ന് അദ്ദേഹത്തിന് ദൃഡനിശ്ചയമുണ്ടായിരുന്നു. ദ്രാവിഡ മോഡല് ഭരണനിര്വഹണം നടത്തുന്ന സര്ക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണ് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുകയെന്നത്. അദ്ദേഹം പെരിയാറിനെ വളരെയധികം ആരാധിച്ചിരുന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായി പാര്ശ്വവത്കരിക്കപ്പെട്ടവരുടെ ലക്ഷ്യത്തോടുള്ള അഭിനിവേശം അദ്ദേഹം പങ്കുവെച്ചു. ഇന്ത്യയിലെ എല്ലാവരും വി പി സിംഗിന്റെ ജീവിതത്തെ കുറിച്ച് അറിയണം, പ്രത്യേകിച്ച് യുവജനങ്ങള്. അതിനാലാണ് സര്ക്കാര് നടത്തുന്ന ഒരു കോളേജില് പ്രതിമ സ്ഥാപിച്ചത്.', എം കെ സ്റ്റാലിന് പറഞ്ഞു.
വി പി സിംഗ് പിന്നാക്ക വിഭാഗങ്ങള്ക്ക് 27% സംവരണം ഉറപ്പാക്കി. അതോടെ സാമൂഹ്യ നീതിയുടെ സംരക്ഷകനായി അദ്ദേഹം. വി പി സിംഗ് പിന്നാക്ക വിഭാഗത്തില് നിന്നുള്ളയാളോ ദരിദ്രനോ ആയിരുന്നില്ല. പക്ഷേ അദ്ദേഹം പിന്നാക്ക വിഭാഗങ്ങള്ക്ക് സംവരണം നടപ്പിലാക്കിയെന്നും എം കെ സ്റ്റാലിന് കൂട്ടിച്ചേര്ത്തു.