'കേരളം കണ്ട ഏറവും വലിയ ക്രിമിനൽ മൈൻഡാണ് പിണറായി വിജയൻ'; വീഡിയോ പങ്കിട്ട് ബൽറാം

'മുഖ്യമന്ത്രി ബസ്സിലാണ് യാത്രയെങ്കിലും അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇങ്ങനെയൊരു നികൃഷ്ട കൃത്യത്തിന് കൂടെയുള്ളവർക്ക് ധൈര്യം വരില്ല'

dot image

കൊച്ചി: നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്നവരെ മുഖ്യമന്ത്രി വണ്ടിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ വി ടി ബൽറാം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം റോഡിന് വെളിയിൽ നിന്ന് പ്രതിഷേധിക്കുന്നവർക്ക് നേരെ ഓടിച്ച് കയറ്റുന്നുവെന്നാണ് വീഡിയോ പങ്കുവച്ച് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.

'ഉത്തർപ്രദേശിൽ കർഷക സമരത്തിനിടയിലേക്ക് വണ്ടിയോടിച്ച് കയറ്റി മനുഷ്യരെ ചതച്ചരച്ച് കൊന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി മന്ത്രിയുടെ മകനായിരുന്നുവെങ്കിൽ ഇവിടെ സിപിഎമ്മുകാരനായ മുഖ്യമന്ത്രി നേരിട്ട് ആ ക്രൂരത നടപ്പാക്കാനൊരുങ്ങുകയാണ്. ഒരിക്കൽക്കൂടി ആവർത്തിക്കുന്നു, കേരളം കണ്ട ഏറവും വലിയ ക്രിമിനൽ മൈൻഡാണ് പിണറായി വിജയന്റേത്'. ബൽറാമിന്റെ വിമർശനം ഇങ്ങനെ.

കുറിപ്പ് ഇങ്ങനെ:

പ്രതിഷേധിക്കുന്നവരെ വണ്ടിയിടിച്ച് കൊലപ്പെടുത്താൻ നോക്കുകയാണ് പിണറായി വിജയൻ. ഈ ദൃശ്യങ്ങൾ നോക്കൂ. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായ ഒന്നാം നമ്പർ സ്റ്റേറ്റ് കാറാണ് റോഡിന് വെളിയിലേക്ക് കടന്ന് ഒരാളെ ഇടിച്ചു തെറിപ്പിക്കാനായി പാഞ്ഞടുത്തത്. ഭാഗ്യത്തിന് മാത്രമാണ് വലിയൊരപകടം ഉണ്ടാവാതിരുന്നത്.

ഇതാദ്യമായല്ല മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം റോഡിന് വെളിയിൽ നിന്ന് പ്രതിഷേധിക്കുന്നവർക്ക് നേരെ ഓടിച്ച് കയറ്റുന്നത്. മുഖ്യമന്ത്രി ബസ്സിലാണ് യാത്രയെങ്കിലും അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇങ്ങനെയൊരു നികൃഷ്ട കൃത്യത്തിന് കൂടെയുള്ളവർക്ക് ധൈര്യം വരില്ല. മനപൂർവ്വം ഒരത്യാഹിതം ഉണ്ടാക്കിയെടുക്കുക എന്നതാണ് മുഖ്യമന്ത്രിയുടേയും കിങ്കരന്മാരുടേയും പരിശ്രമം.

എത്ര ക്രൂരനാണ് പിണറായി വിജയൻ എന്ന് ഇത് കാണുമ്പോൾ മനുഷ്യർക്ക് മനസ്സിലാവും. ഉത്തർപ്രദേശിൽ കർഷക സമരത്തിനിടയിലേക്ക് വണ്ടിയോടിച്ച് കയറ്റി മനുഷ്യരെ ചതച്ചരച്ച് കൊന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി മന്ത്രിയുടെ മകനായിരുന്നുവെങ്കിൽ ഇവിടെ സിപിഎമ്മുകാരനായ മുഖ്യമന്ത്രി നേരിട്ട് ആ ക്രൂരത നടപ്പാക്കാനൊരുങ്ങുകയാണ്. ഒരിക്കൽക്കൂടി ആവർത്തിക്കുന്നു, കേരളം കണ്ട ഏറവും വലിയ ക്രിമിനൽ മൈൻഡാണ് പിണറായി വിജയന്റേത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us