
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതി എൻ ഭാസുരാംഗനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇന്നലെ വൈകുന്നേരം ആണ് ഡിസ്ചാർജ് ചെയ്തത്. ഭാസുരാംഗന്റെ ആരോഗ്യനില തൃപ്തികരമാണ്.
വ്യാജ തിരിച്ചറിയിൽ കാർഡ് കേസ്; ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘംകഴിഞ്ഞ ശനിയാഴ്ച നെഞ്ചുവേദനയെ തുടർന്നാണ് ഭാസുരംഗനെ എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധന പൂർത്തിയാക്കി ഇഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനിരിക്കെയാണ് ഭാസുരാംഗന് ഹൃദയാഘാതം ഉണ്ടായത്. കഴിഞ്ഞ ദിവസം ഭാസുരംഗന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.