'റോബിന്' ബസിന്റെ പെര്മിറ്റ് റദ്ദാക്കി

നിയമലംഘനം ചൂണ്ടികാട്ടി ബസിനെതിരെ കടുത്ത നടപടികളാണ് എംവിഡി കൈ കൊണ്ടിരുന്നത്

dot image

കൊച്ചി: റോബിന് ബസിന്റെ പെര്മിറ്റ് റദ്ദാക്കി. കോഴിക്കോട് സ്വദേശിയായ കെ കിഷോര് എന്നയാളുടെ പേരില് ആയിരുന്നു പെര്മിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നല്കിയിരിക്കുകയായിരുന്നു. നിരന്തരം നിയമലംഘനം നടത്തിയെന്ന കാരണത്താലാണ് പെര്മിറ്റ് റദ്ദാക്കിയതെന്ന് ഗതാഗത സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില് പറയുന്നു.

നിയമലംഘനം ചൂണ്ടികാട്ടി ബസിനെതിരെ കടുത്ത നടപടികളാണ് എംവിഡി കൈ കൊണ്ടിരുന്നത്. പെര്മിറ്റ് റദ്ദാക്കാനുള്ള നീക്കങ്ങള് നടക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോര്ട്ടര് ടി വിയോട് സ്ഥിരീകരിച്ചിരുന്നു.

കരുതൽ തടങ്കല് സുപ്രീംകോടതി വിധിയുടെ ലംഘനം; കോൺഗ്രസ് കോടതിയെ സമീപിക്കും: വി ഡി സതീശൻ

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്മിറ്റ് വാഹനങ്ങള് സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാന് കഴിയില്ലെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇത്തരം വാഹനങ്ങള് പെര്മിറ്റ് ചട്ടങ്ങള് ലംഘിക്കുകയാണെങ്കില് പിഴ ചുമത്താം. ടൂറിസ്റ്റ് പെര്മിറ്റ് വാഹനങ്ങള് സ്റ്റേജ് കാര്യേജ് ആയി സര്വീസ് നടത്തുന്നത് കെഎസ്ആര്ടിസി ഉള്പ്പടെയുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങള്ക്ക് എതിരെ നടപടിയെടുക്കാന് മോട്ടോര് വാഹന വകുപ്പ് അധികൃതര്ക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us