വ്യാജ തിരിച്ചറിയിൽ കാർഡ് കേസ്; ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കെപിസിസിക്ക് ഉത്തരവാദിത്വമില്ലെന്ന് കെപിസിസി നേതൃത്വം

dot image

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഒളിവിലുള്ള പ്രതികളായ രഞ്ചുവിനെയും ജയ്സണേയും പിടിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മ്യൂസിയം ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പ്രത്യേകസംഘം

യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റാണ് എം ജെ രഞ്ചു. പത്തനംതിട്ടയിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിലെ പ്രധാനകണ്ണിയാണ് രഞ്ചു. കേസിലെ പ്രധാനകണ്ണികളിലൊരാളായ ജയ്സൺ മുകളേൽ കേരളം വിട്ടതായും സൂചനയുണ്ട്. ജയ്സൺ ബംഗുളുരുവിലാണെന്ന് സംശയം. ഇതിനിടെ വ്യാജ തിരിച്ചറിയിൽ കാർഡ് നിർമ്മാണത്തിന് ഉപയോഗിച്ച മദർ ഐഡി കാർഡ് ഉടമ ടോമിൻ മാത്യുവിൻ്റെ മൊഴി രേഖപ്പെടുത്തി. വീഡിയോ കോൺഫ്രറൻസ് വഴിയായിരുന്നു ടോമിൻ മാത്യുവിൻ്റെ മൊഴി രേഖപ്പെടുത്തിയത്. വാർത്തക്ക് പിന്നാലെ ടോമിൻ മാത്യു വിദേശത്തേക്ക് കടന്നിരുന്നു.

ഇതിനിടെ വ്യാജ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് മറുപടിയുമായി കെപിസിസി. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കെപിസിസിക്ക് ഉത്തരവാദിത്വമില്ലെന്നാണ് കെപിസിസി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സ്വതന്ത്ര സംഘടനയെന്നും മറുപടി നൽകേണ്ടത് യൂത്ത് കോൺഗ്രസ് നേതൃത്വമെന്നും കെപിസിസി അറിയിച്ചു. യൂത്ത് കോൺഗ്രസ് മുൻ പ്രസിഡണ്ട് മറുപടി നൽകിയിട്ടുണ്ടെന്നും കെപിസിസി നേതൃത്വം ചൂണ്ടിക്കാണിച്ചു.

ഇതിനിടെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴി അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. രാഹുലിന്റെ മൊഴിയും പ്രതികളുടെ മൊഴിയും താരതമ്യം ചെയ്താണ് പരിശോധന. കേസിലെ പ്രധാന പ്രതി എം ജെ രഞ്ചു പിടിയിലായാൽ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ രെഞ്ചു ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. സി ആർ കാർഡ് പ്രചരിപ്പിച്ച കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ജെയ്സൺ മുകളേലിനേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അതേസമയം സംസ്ഥാനത്ത് ഭൂരിഭാഗം ഇടങ്ങളിലും സമാന സ്വഭാവമുള്ള പരാതികളാണ് ലഭിക്കുന്നത്. ഒരേ ഇടങ്ങളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. എന്നാൽ പൊലീസ് റിപ്പോർട്ടിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കേസിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഡിജിപി പ്രാഥമിക റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് റിപ്പോർട്ടിൽ ഉണ്ട്. റിപ്പോർട്ടിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന തീരുമാനം നിർണായകമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us