വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് പാലക്കാട് പരാതി

യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ലാ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നു

dot image

പാലക്കാട്: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദവുമായി ബന്ധപ്പെട്ട് പാലക്കാടും പരാതി. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പാലക്കാട് പരാതി ഉയർന്നിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച തണ്ണിശ്ശേരി സ്വദേശി റഷീദ്, വണ്ടിത്താവളം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് പരാതിക്കാർ. യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ലാ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്നാണ് പരാതി.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നു എന്നാരോപിച്ച് നൽകിയ ഹർജിയിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന, ദേശീയ നേതാക്കൾക്ക് മലപ്പുറം ജില്ലയിൽ നേരത്തെ കോടതിയുടെ നോട്ടീസ്. മഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന മുഫസിർ നെല്ലിക്കുത്ത് നൽകിയ ഹർജി പരിഗണിച്ച് മഞ്ചേരി മുൻസിഫ് കോടതിയാണ് നോട്ടീസ് നൽകിയത്. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റിനടക്കം നോട്ടീസ് അയയ്ക്കാനാണ് മഞ്ചേരി മുൻസിഫ് കോടതിയുടെ ഉത്തരവ്.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ചിലർ കൃത്രിമ മാർഗങ്ങളിലൂടെ സ്ഥാനാർഥികളായി മത്സരിച്ചുവെന്ന് ആരോപിച്ച് തെളിവു സഹിതം കോടതിയെ സമീപിക്കുകയായിരുന്നു മുഫസിർ നെല്ലിക്കുത്ത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് പരാതി നൽകിയത്. മഞ്ചേരി ബ്ലോക്ക് പ്രസിഡന്റായി മത്സരിച്ച മുഫസിർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

വ്യാജ തിരിച്ചറിയൽ കാർഡ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴി പരിശോധിക്കുന്നു; വീണ്ടും ചോദ്യം ചെയ്യും

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരഞ്ഞെടുപ്പ് കാർഡ് ഉപയോഗിച്ചുവെന്ന പരാതി ഇടുക്കി ജില്ലയിൽ കോടതിയിലേക്ക്. സംഘടനാ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കോടതിയെ സമീപിക്കും. ഇടുക്കി അടിമാലി മണ്ഡലത്തിലെ മുൻ മണ്ഡലം പ്രസിഡണ്ട് ടി ആർ രാജേഷ് ആണ് കോടതിയെ സമീപിക്കുന്നത്. ഇയാൾക്കെതിരെ മത്സരിച്ച എൽദോ പൗലോസ് ഐഡി കാർഡിൽ പ്രായം തിരുത്തി മത്സരിച്ചു എന്നാണ് ആരോപണം. പ്രായം കൂടുതലാണെന്ന് കണ്ടെത്തി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. തുടർന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജേഷ് കോടതിയെ സമീപിക്കുന്നത്.

നേരത്തെ ഇടുക്കിയിൽ ഇടത് സംഘടനാ പ്രവർത്തകർ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തതായി ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകനായ തൻവീർ ജബ്ബാർ പരാതി നൽകുകയും ചെയ്തിരുന്നു. തന്റെ പേരിൽ വ്യാജ ഐഡി കാർഡ് ഉണ്ടാക്കി യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി എന്നാണ് പരാതി. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ തൻവീർ വോട്ട് ചെയ്തിന്റെ രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു.

'രണ്ട് വർഷം ബില്ലുകളിൽ എന്തെടുക്കുകയായിരുന്നു'; ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us