മലപ്പുറം: റേഷൻ വിതരണം ചെയ്തതിന്റെ കമ്മീഷൻ ലഭിക്കാനായി മഞ്ചേശ്വരം മുതൽ നവകേരള സദസ്സ് വേദികളിൽ പരാതി നൽകി റേഷൻ വ്യാപാരികൾ. റേഷൻ വ്യാപാരികൾക്ക് ലഭിക്കേണ്ട വേതനം തുടർച്ചയായി മുടങ്ങുകയും കഴിഞ്ഞ മാസത്തെ കമ്മീഷൻ ഇതുവരെ ലഭിക്കാതെയിരിക്കുകയും ചെയ്തതോടെയാണ് സംസ്ഥാന വ്യാപകമായി പരാതി നൽകാൻ തീരുമാനിച്ചത്. നവകേരള സദസ്സിനിടെ ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് വ്യാപാരികൾ പറയുന്നു.
അതേസമയം നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് പൂർത്തിയാകും. ഏറനാട് മണ്ഡലത്തിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്കുശേഷം നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ നവ കേരള സദസ്സ് നടക്കും. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഏറനാട് മണ്ഡലത്തിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്കുശേഷം നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ നവ കേരള സദസ്സ് നടക്കും. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
നവകേരള സദസ്സ്; മലപ്പുറം പര്യടനം ഇന്ന് പൂർത്തിയാകും, ഇതുവരെ ലഭിച്ചത് 53,446 നിവേദനങ്ങള്രാവിലെ പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ പ്രഭാത സദസ്സും നിശ്ചയിച്ചിട്ടുണ്ട്. തുടർന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. മലപ്പുറം ജില്ലയിൽ മൂന്ന് ദിവസം പൂർത്തിയായപ്പോൾ ആകെ 53,446 നിവേദനങ്ങളാണ് ലഭിച്ചത്. ജോലി സംബന്ധമായും സഹായം ആവശ്യപ്പെട്ടും മറ്റു പൊതു ആവശ്യങ്ങളുമായി ബന്ധപ്പെട്ടുമാണ് പരാതികൾ ലഭിച്ചത്.