കൊച്ചി: റോബിന് ബസിന്റെ പെര്മിറ്റ് റദ്ദാക്കിയ മോട്ടോര് വാഹനവകുപ്പ് നടപടി ഹൈക്കോടതി മരിവിപ്പിച്ചു. ഡിസംബര് 18 വരെയാണ് പെര്മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പെര്മിറ്റ് കാലാവധി അവസാനിച്ചെന്ന സര്ക്കാര് വാദത്തില് നിലവില് അഭിപ്രായം പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബസ് പിടിച്ചെടുക്കുകയാണെങ്കില് പിഴ ഈടാക്കി വിട്ട് നല്കണമെന്നും കോടതി പറഞ്ഞു.
തുടര്ച്ചയായി നിയമലംഘനം നടത്തിയതിനാണ് റോബിന് ബസ്സിന്റെ പെര്മിറ്റ് രദ്ദ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഗതാഗത മന്ത്രി റോബിന് ബസ്സിന്റെ പെര്മിറ്റ് റദ്ദാക്കി ഉത്തരവിറക്കിയത്. 2023ലെ ആള് ഇന്ത്യ ടൂറിസ്റ്റ് പെര്മിറ്റ് റൂള്സ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
അഖിലേന്ത്യാ ടൂറിസ്റ്റ് പെര്മിറ്റ് വാഹനങ്ങള് സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാന് കഴിയില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത്തരം വാഹനങ്ങള് പെര്മിറ്റ് ചട്ടങ്ങള് ലംഘിക്കുകയാണെങ്കില് പിഴ ചുമത്താം. ടൂറിസ്റ്റ് പെര്മിറ്റ് വാഹനങ്ങള് സ്റ്റേജ് കാര്യേജ് ആയി സര്വീസ് നടത്തുന്നത് കെഎസ്ആര്ടിസി ഉള്പ്പടെയുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങള്ക്ക് എതിരെ നടപടിയെടുക്കാന് മോട്ടോര് വാഹന വകുപ്പ് അധികൃതര്ക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.