കൊച്ചി: സർക്കാരിന്റെ നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കുസാറ്റ് വൈസ് ചാൻസലറുടെ സർക്കുലർ. യൂണിവേഴ്സിറ്റിയിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് സർക്കുലറിൽ വൈസ് ചാൻസിലർ ആവശ്യപ്പെട്ടു. വൈസ് ചാൻസലറുടെ നിർദേശപ്രകാരം രജിസ്ട്രാർ ആണ് സർക്കുലർ ഇറക്കിയത്. അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും നിർബന്ധമായും പങ്കെടുക്കണമെന്നും സർക്കുലറിൽ പറയുന്നു.
അതേസമയം നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിചിത്ര നിർദേശവുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്നാണ് നിർദേശം. ഭക്ഷണശാലകളിലേക്കുള്ള ഭക്ഷണം മറ്റ് സ്ഥലങ്ങളിലേ പാചകം ചെയ്യാവൂ എന്നും പൊലീസ് നിർദേശം നൽകി. ആലുവ ഈസ്റ്റ് പൊലീസാണ് നിർദേശം നൽകിയത്. ആലുവ പ്രൈവറ്റ് സ്റ്റാൻഡിൽ ഈ മാസം ഏഴിനാണ് നവകേരള സദസ്സ് നടക്കുക.
കേരളത്തോടുള്ള കേന്ദ്ര സമീപനം; വി മുരളീധരനും ആൻ്റണി രാജുവും തമ്മിൽ തർക്കം, വേദിയില് ഉപരാഷ്ട്രപതിയുംനവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുന്നത്. കഴിഞ്ഞ 18 ന് കാസർകോട് നിന്ന് ആരംഭിച്ച യാത്ര കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് പാലക്കാട്ടേക്ക് എത്തുന്നത്. ജില്ലയിലെ കാർഷിക പ്രശ്നങ്ങൾ തന്നെയാവും സദസ്സിലുയരുന്ന പ്രധാന വിഷയം. പാലക്കാട് ജില്ലയിൽ മൂന്ന് ദിവസമായി നടക്കുന്ന സദസ്സിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകര് പങ്കെടുക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
നവ കേരള സദസ്സ്; 'ഗ്യാസ് ഉപയോഗിച്ച് പാചകം പാടില്ല', വിചിത്ര നിർദ്ദേശവുമായി പൊലീസ്പാലക്കാട് തൂതയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. പര്യടന ദിവസങ്ങളിൽ മറ്റിടങ്ങളിലും പ്രതിഷേധ സാധ്യത ഉള്ളതിനാൽ, കർശന പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. നവകേരള സദസ്സ് പാലക്കാട് ജില്ലയിൽ ആദ്യം പര്യടനം നടത്തുന്നത് തൃത്താല മണ്ഡലത്തിലാണ്.