കൊച്ചി: എൽജിബിടിക്യു+ വിഭാഗങ്ങൾക്കെതിരെയുളള സൈബർ ബുളളിയിങിനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് കേരളാ ഹൈക്കോടതിയുടെ നിർദേശം. സൈബർ ആക്രമണത്തിന് എതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. യൂത്ത് എന്റിച്ച്മെന്റ് സൊസൈറ്റി എന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിനെതിരെയുളള ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.
എൽജിബിടിക്യൂ കമ്മ്യൂണിറ്റിയെ കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ വ്യാജവാർത്തകളും അശാസ്ത്രീയ വിവരങ്ങളും പ്രചരിപ്പിച്ചുവെന്ന് ഹർജിയിൽ പറയുന്നു. വിദ്വേഷവും അപകീർത്തികരമായ പരാമർശങ്ങളും പ്രചരിപ്പിച്ചെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
മൃഗശാല പരിസരത്ത് നവകേരള സദസ്: മോദി പങ്കെടുത്ത പരിപാടിയും നടന്നിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽവിദ്വേഷകരമായ പരാമർശങ്ങൾ എൽജിബിടിക്യു+ വിഭാഗങ്ങൾക്കെതിരെ ആൾക്കൂട്ട കൊലപാതകം പോലുളള കുറ്റകൃത്യങ്ങൾ ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജീവിക്കാനുളള അവകാശം ഓരോ പൗരനുമുണ്ട്. അത് വിനാശകരമായ ചിന്തകളുളള വ്യക്തികൾക്ക് ദുർബലമാക്കാനോ അടിച്ചമർത്താനോ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം.
നവകേരള സദസ്സില് വിദ്യാര്ത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയം: ഹൈക്കോടതിവിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനും അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് നടപടി സ്വീകരിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും ഡിജിപിയോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. പരാതികളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സംസ്ഥാന അധികാരികളിൽ നിന്ന് നിർദേശം വാങ്ങാൻ ഗവൺമെന്റ് പ്ലീഡർ സുനിൽകുമാർ കുര്യാക്കോസിനോട് കോടതി വ്യാഴാഴ്ച നിർദേശിച്ചിരുന്നു.