'സമ്മർദം വന്നാൽ വളഞ്ഞ് കൊടുക്കരുത്, ചാൻസലർക്ക് രാഷ്ട്രീയം പാടില്ലെന്ന് ഗോപിനാഥ് രവീന്ദ്രന്

കണ്ണൂര് സര്വ്വകലാശാല വൈസ് ചാന്സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാന്സലറുടെ നടപടി ഇന്നലെയാണ് സുപ്രീം കോടതി റദ്ദാക്കിയത്

dot image

ന്യൂഡല്ഹി: കണ്ണൂര് സര്വകലാശാല വൈസ് ചാന്സലര് പുനര്നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയില് ഗവര്ണര്ക്കെതിരെ രൂക്ഷവിമര്ശനവുമായി മുന് വി സി ഗോപിനാഥ് രവീന്ദ്രന്. ബാഹ്യസമ്മര്ദത്തിന് വഴങ്ങാനാണോ ഗവര്ണര് പദവിയെന്നും ഗവര്ണര് പദവിയില് ഇരിക്കുമ്പോള് അത്തരത്തില് വഴങ്ങികൊടുക്കരുതെന്നും ഗോപിനാഥ് രവീന്ദ്രന് പറഞ്ഞു.

ഗവര്ണര് രാഷ്ട്രീയം കളിക്കുകയാണ്. സമ്മര്ദം ഉണ്ടായിട്ടുണ്ടോയെന്ന് ചോദിക്കേണ്ടത് തന്നെ നിയമിച്ച ആളോടാണ്. കത്ത് സ്വീകരിക്കണമോയെന്നത് ചാന്സലര്ക്ക് തീരുമാനിക്കാം. കോടതി വിധിയില് തന്റെ വയസ്സോ ചട്ടമോ പറയുന്നില്ല. ബാഹ്യസമ്മര്ദ്ദം മാത്രമാണെന്നും ഗോപിനാഥ് രവീന്ദ്രന് പറഞ്ഞു.

കണ്ണൂര് സര്വ്വകലാശാല വൈസ് ചാന്സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാന്സലറുടെ നടപടി ഇന്നലെയാണ് സുപ്രീം കോടതി റദ്ദാക്കിയത്. വിസി നിയമനത്തില് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു നടത്തിയ നിയമവിരുദ്ധ ഇടപെടലും അതനുസരിച്ച് ചാന്സലര് കൈക്കൊണ്ട തീരുമാനവുമാണ് നടപടി റദ്ദാക്കാനുള്ള കാരണം.

കാലിക്കറ്റ് സർവ്വകലാശാല സെനറ്റ്: ഗവർണറുടെ ലിസ്റ്റിന് അംഗീകാരം; ലിസ്റ്റിൽ 9 ബിജെപി പ്രതിനിധികള്

തന്നെ പുനര്നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കത്ത് നല്കിയതില് തെറ്റില്ലെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രന് പറഞ്ഞു. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര് വി സിയായി വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആര് ബിന്ദു എഴുതിയ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. ഇതിലാണ് പ്രതികരണം. കേരളത്തിലെക്കാള് വളരെ മോശമാണ് രാജ്യത്തെ മറ്റു സര്വകലാശാലകളിലെ അവസ്ഥ. കത്ത് നല്കുന്ന രീതി മറ്റ് സംസ്ഥാനങ്ങളിലും നിലവിലുണ്ടെന്നും ഗോപിനാഥ് രവീന്ദ്രന് കൂട്ടിച്ചേര്ത്തു.

വിസി നിയമനം: സുപ്രീം കോടതി വിധി സര്ക്കാരിനേറ്റ തിരിച്ചടിയാണെന്നുള്ള പ്രചാരണം തെറ്റ്; മുഖ്യമന്ത്രി

വിസിയുടെ കാലാവധി അവസാനിച്ചതിന് തൊട്ടടുത്ത ദിവസമാണ് നാല് വര്ഷത്തേക്ക് പുനര്നിയമനം നല്കിയത്. നാലുവര്ഷത്തെ കാലാവധി പൂര്ത്തിയാക്കിയ വിസിക്ക് വീണ്ടും നാല് വര്ഷത്തേക്ക് അതേ പദവിയില് പുനര്നിയമനം നല്കിയത് കേരളത്തില് ആദ്യമായിരുന്നു. പുതിയ വിസിയെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന് കമ്മിറ്റിയെ പിന്നീട് പിരിച്ചുപിടുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us