ന്യൂഡൽഹി: നിമിഷ പ്രിയയുടെ അമ്മക്ക് യെമനിലേക്ക് യാത്ര അനുമതിയില്ല. യെമനിലെ ആഭ്യന്തരസാഹചര്യങ്ങള് യാത്രക്ക് അനുയോജ്യമല്ലെന്ന് വിദേശകാര്യമന്ത്രാലയം അമ്മയെ അറിയിച്ചു. യെമന്റെ തലസ്ഥാനമായ സനയിൽ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ നിലവിൽ സാധിക്കുന്നില്ല. ആവശ്യം പുനഃപരിശോധിക്കണമെന്നും മന്ത്രാലയം കത്തിൽ വ്യക്തമാക്കി.
യാത്രാ സഹായം വേണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി ആവശ്യം പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം നിലപാട് അറിയിച്ചത്. വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ യെമനിലെ സുപ്രീം കോടതി തള്ളിയിരുന്നു. യെമെൻ പൗരൻ കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.
യെമനില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീല് യെമന് സുപ്രീം കോടതി തള്ളിയെന്ന് നേരത്തെ കേന്ദ്ര സര്ക്കാര് കേടതിയെ അറിയിച്ചിരുന്നു. യെമനിലേക്ക് പോകാനുള്ള നിമിഷ പ്രിയയുടെ അമ്മയുടെ അപേക്ഷയില് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കേന്ദ്ര സര്ക്കാരിനോട് ഹൈക്കോടതി അന്ന് നിര്ദ്ദേശം നൽകിയിരുന്നു. യാത്ര ചെയ്യുന്നവരുടെ വിശദാംശങ്ങള് രണ്ട് ദിവസത്തിനകം നല്കണമെന്ന് നിമിഷ പ്രിയയുടെ അമ്മയോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആവശ്യമെങ്കില് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ആറുവയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസ്; പിടിയിലായത് ഒരു കുടുംബത്തിലെ മൂന്ന് പേര്; ചോദ്യം ചെയ്യുന്നു2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം. യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായിക്കാമെന്നു പറഞ്ഞ തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം.
ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി,ഗവർണർ രാജി വെച്ച് സംഘപരിവാർ സംഘടനാ പ്രവർത്തനം നടത്തട്ടെ: സിപിഐഎം