തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സമീപനത്തെ ചൊല്ലി ഉപരാഷ്ട്രപതിയെ വേദിയിലിരുത്തി കേന്ദ്ര, സംസ്ഥാന മന്ത്രിമാർ തമ്മിൽ തർക്കം. തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കേന്ദ്ര- സംസ്ഥാന മന്ത്രിമാർ തമ്മിൽ കൊമ്പു കോർത്തത് . ആരോഗ്യ മേഖലയിൽ അടക്കം കേരളത്തിന് അർഹമായ കേന്ദ്ര സഹായം കിട്ടുന്നില്ലെന്ന് മന്ത്രി ആന്റണി രാജുവിന്റെ പരാമർശമാണ് തർക്കത്തിന് തുടക്കമിട്ടത്.
കേരളത്തിന് അർഹമായ ഒരു സാമ്പത്തിക സഹായവും കേന്ദ്രം തടഞ്ഞു വച്ചിട്ടില്ലെന്നും കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ മറുപടി നൽകി. കേന്ദ്ര സംസ്ഥാന മന്ത്രിമാർ സംസാരിച്ച കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്ത് തീർക്കണമെന്ന് പറഞ്ഞാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പ്രസംഗം തുടങ്ങിയത്
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്നു പേർ പിടിയിൽനവംബർ അവസാന വാരം കേരളത്തിലെത്തിയ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ഗ്ലോബൽ ആയുർവേദ ഫെസ്റ്റിന്റെ ഉദ്ഘാടനവേദിയിൽ വി മുരളീധരൻ ആൻ്റണി രാജുവിന് മറുപടി നൽകിയത്. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നായിരുന്നു നിർമ്മല സീതാരാമൻ്റെ കുറ്റപ്പെടുത്തൽ. കേന്ദ്ര വിഹിതത്തിന് വേണ്ടി കേരളം കൃത്യമായ അപേക്ഷ നൽകിയിട്ടില്ലെന്നും കേന്ദ്ര വിഹിതങ്ങൾ കിട്ടിയ ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചിരുന്നു.
'പല തവണ ചൂണ്ടിക്കാട്ടിയെങ്കിലും പദ്ധതിവിഹിതം ലഭിക്കുന്നതിനാവശ്യമായ രേഖകള് സമര്പ്പിക്കുന്നതില് കേരളം വീഴ്ചവരുത്തുന്നു. സാമൂഹ്യക്ഷേ പെൻഷനുകൾക്ക് ആവശ്യമായ തുക എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് നൽകുന്നുണ്ട്. കേന്ദ്ര വിഹിതം നേടിയ ശേഷം സംസ്ഥാന സര്ക്കാര് പദ്ധതികളുടെ പേര് മാറ്റുകയാണ്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകി. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.
നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങളില് നിന്ന് ഫണ്ട് ആവശ്യപ്പെടരുത്: ഹൈക്കോടതികേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ പരാമർശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. റിപ്പോർട്ടർ ടിവി കണ്സള്ട്ടിങ് എഡിറ്റർ ഡോ. അരുൺ കുമാറുമായുളള പ്രത്യേക അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നവകേരള സദസ്സിലൂടെ സംസ്ഥാനത്തെ ഭരണം എങ്ങനെ കേന്ദ്രം തടസ്സപ്പെടുത്തുന്നു എന്നതിനെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായി. അത്തരമൊരു സാഹചര്യം വന്നപ്പോഴാണ് കേന്ദ്ര ധനമന്ത്രി തന്നെ കേരളത്തിൽ വന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണെങ്കിലും ഒരു നിലപാട് സ്വീകരിക്കാൻ നിർബന്ധിതമായത്. ജനങ്ങൾ ഇതെല്ലാം മനസിലാക്കുന്നു എന്ന് കണ്ടപ്പോഴാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി നിർമ്മല സീതാരാമൻ വന്നത്. എന്നാൽ ജനങ്ങൾക്ക് സത്യാവസ്ഥ മനസ്സിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി,ഗവർണർ രാജി വെച്ച് സംഘപരിവാർ സംഘടനാ പ്രവർത്തനം നടത്തട്ടെ: സിപിഐഎം