കൊച്ചി: വ്യാജ തിരിച്ചറിയല് കാര്ഡ് കേസിലെ മുഖ്യപ്രതി യൂത്ത് കോണ്ഗ്രസ് കാസർകോട് ത്രിക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ജെയ്സണ് മുകളേലിന്റെ ഫോണ് കസ്റ്റഡിയില്. ആപ്പ് എത്ര പേര്ക്ക് പങ്കുവെച്ചെന്ന് കണ്ടെത്താന് ഫോണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ജെയ്സന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയാണ്. മൊഴി പരിശോധിച്ച ശേഷം പൊലീസ് ജെയ്സനെ വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ജെയ്സണ് മുകളേലിനെ ചോദ്യം ചെയ്തത്. താനാണ് ആപ്പ് നിര്മ്മിക്കാന് നിര്ദേശം നല്കിയതെന്ന് ജെയ്സണ് മൊഴി നല്കിയിരുന്നു. യൂത്ത് കോണ്ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിന് മാത്രമാണ് ആപ്ലിക്കേഷന് ഉണ്ടാക്കിയതെന്നും വ്യക്തമാക്കി. നേരത്തെ ടോമിന് മാത്യുവില് നിന്ന് കണ്ടെടുത്ത മദര് കാര്ഡ് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജെയ്സണിലേക്ക് അന്വേഷണം എത്തിയത്. ജെയസണ്ന്റെ മൊബൈല് ഫോണ്, ലാപ്ടോപ് ഉള്പ്പടയെുള്ള ഡിജിറ്റല് ഡിവൈസുകള് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മിസോറാം ആരോടൊപ്പം?; 26 സീറ്റിൽ കുതിപ്പ് തുടർന്ന് സോറം പീപ്പിൾസ് മൂവ്മെന്റ്സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി ഈ ആപ്പ് വഴി വ്യാജ തിരിച്ചറിയല് കാര്ഡുകള് നിര്മ്മിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം കൂടുതല് പേരിലേക്ക് എത്താന് സാധ്യതയുണ്ട്. ഒരു വട്ടം കൂടി ജെയ്സണ് മുകളേലിനെ ചോദ്യം ചെയ്യാന് വിളിപ്പിക്കും. അറസ്റ്റ് തടഞ്ഞുകൊണ്ട് കാസര്കോട് കോടതിയുടെ ഉത്തരവുണ്ട്. അതിനാല് ആണ് അഞ്ചാം തീയതിയ്ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. പത്തനംതിട്ട കേന്ദ്രീകരിച്ചുള്ള വ്യാജ തിരിച്ചറിയല് കാര്ഡ് നിര്മ്മാണത്തില് പ്രധാനപ്രതി എം ജെ രഞ്ജുവിനെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.