കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; അന്വേഷണ ചുമതല കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിന്

13 ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുക

dot image

കൊല്ലം: ഓയൂരില് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണ ചുമതല കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിന്. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് അന്വേഷണ ഉദ്യോഗസ്ഥൻ. 13 ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ പ്രതികളെ റിമാന്ഡ് ചെയ്തിരിക്കുകയാണ്. ഡിസംബര് 15 വരെയാണ് പ്രതികളെ റിമാന്ഡ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി പത്മകുമാര്, രണ്ടാം പ്രതി അനിത കുമാരി മൂന്നാം പ്രതി അനുപമ എന്നിവരെയാണ് റിമാന്ഡ് ചെയ്തത്.

ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകള് ഉള്പ്പെടെ പ്രതികള്ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോയി അന്യായമായി തടങ്കലില് വെച്ച കുറ്റത്തിന് ഐപിസി 346, തട്ടി കൊണ്ടു പോയ കുറ്റത്തിന് ഐപിസി 361, 363 , മോചന ദ്രവ്യം ആവശ്യപ്പെട്ട കുറ്റത്തിന് 364 എ എന്നീ കുറ്റങ്ങളും പ്രതികള്ക്ക് എതിരെ ചുമത്തി. 370 (4) തട്ടിപ്പ് നടത്താന് വേണ്ടിയുള്ള മനുഷ്യക്കടത്ത്, 323 ദേഹോപദ്രവം ഏല്പ്പിക്കല് എന്നീ വകുപ്പുകളും ചുമത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us