ആന്ധ്രാപ്രദേശ് തീരം തൊട്ട് മിഗ്ജോം ചുഴലിക്കാറ്റ്; അതീവ ജാഗ്രത

ചുഴലിക്കാറ്റിന് നിലവിൽ 110 കിലോമീറ്റർ വേഗമാണുള്ളത്...

dot image

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ബാപതിലയ്ക്കടുത്ത് തീരം തൊട്ട് 'മിഗ്ജോം' ചുഴലിക്കാറ്റ്. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുമെന്നതിനാൽ ആന്ധ്ര തീരത്ത് അതീവ ജാഗ്രത. തീരപ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. നെല്ലോർ, പ്രകാശം, ബപാട്ല എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും തുടരും. തിരുപ്പതിയിൽ അഞ്ച് ഡാമുകൾ നിറഞ്ഞു. ചുഴലിക്കാറ്റിന് നിലവിൽ 110 കിലോമീറ്റർ വേഗമാണുള്ളത്.

ഇതിനിടെ മഴക്കെടുതി രൂക്ഷമായ ചെന്നൈയിൽ രക്ഷാപ്രവർത്തനത്തിനിടെ പൊലീസുകാരാന് ദാരുണാന്ത്യം. അഴുക്കുചാലിൽ വീണാണ് പൊലീസുകാരൻ മരിച്ചത്. ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിൽ നാളെയും അവധി പ്രഖ്യാപിച്ചു. തിരുവള്ളൂർ, കാഞ്ചിപുരം, ചെങ്കൽപേട്ട് എന്നീ ജില്ലകളിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. മഴക്കെടുതിയിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടിയന്തരയോഗം വിളിച്ചു. 5000 കോടിയുടെ കേന്ദ്രസഹായം ആവശ്യമെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി. 2015ലേതിനെ അപേക്ഷിച്ച് നാശനഷ്ടം കുറവെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ മഴക്കെടുതി: ആവശ്യമെങ്കിൽ സഹായിക്കും, സ്റ്റാലിനുമായി ബന്ധപ്പെട്ടുവെന്നും പിണറായി വിജയൻ

വെള്ളപ്പൊക്ക ബാധിത മേഖലകൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴക്കെടുതിയിലാണ് ചെന്നൈ. എന്നാൽ നഗരത്തിൽ കഴിഞ്ഞ 30 മണിക്കൂർ ആശങ്കയായി പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. മഴക്കെടുതിയിൽ ഇതുവരെ എട്ട് പേരാണ് മരിച്ചത്. വെെദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. അപകടമൊഴിവാക്കുന്നതിനായി രാത്രിതന്നെ വൈദ്യുതിവിതരണം നിർത്തിവെച്ചിരുന്നു. ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങളും തടസപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us