അഴിമതിക്ക് കുടപിടിച്ച് കൃഷിമന്ത്രി; ആര് അശോകിനെതിരായ വിജിലന്സ് റിപ്പോര്ട്ട് അവഗണിച്ചു

അഴിമതി ആരോപണം പ്രാഥമികമായി തെളിഞ്ഞ സാഹചര്യത്തില് കടുത്ത നടപടി എടുക്കണമെന്നാണ് വിജിലന്സ് റിപ്പോര്ട്ടില് ആവശ്യപ്പെടുന്നത്.

dot image

കോഴിക്കോട്: കേരഫെഡ് എം ഡി ആര് അശോകിന്റെ അഴിമതിക്ക് കുടപിടിച്ച് കൃഷിമന്ത്രി പി പ്രസാദ്. കെല്പാം എം ഡി ആയിരിക്കെ നടത്തിയ അഴിമതിയില് കടുത്ത നടപടിക്ക് വിജിലന്സ് ശുപാര്ശ ചെയ്തിട്ടും കൃഷി മന്ത്രി അത് അവഗണിക്കുകയും അശോകിനെ മാതൃവകുപ്പിലേക്ക് തിരിച്ചയയ്ക്കണമെന്ന കൃഷി സെക്രട്ടറിയുടെ കത്ത് പരിഗണിക്കുകയും ചെയ്തില്ല. നടപടിക്ക് വിജിലന്സ് ശുപാര്ശ ചെയ്ത ശേഷവും മന്ത്രി ഇടപെട്ട് ആര് അശോകിന് കരാര് നീട്ടി നല്കിയതിന്റെ രേഖകള് റിപ്പോര്ട്ടര് ടിവിക്ക് ലഭിച്ചു.

ആര് അശോക് വ്യവസായ വകുപ്പിന് കീഴിലുള്ള കെല്പാം എംഡിയായിരുന്നു. പന ഉല്പ്പന്നങ്ങള് ഉണ്ടാക്കുന്ന തൊഴിലാളികളുടെ ക്ഷേമ ബോര്ഡ് ആണ് കെല്പാം. അവിടെ നിന്നാണ് അദ്ദേഹം കേരഫെഡ് എംഡിയായി ചുമതലയേല്ക്കുന്നത്. കെല്പാം എംഡിയായിരിക്കെ ആര് അശോകിനെതിരെ ഉയര്ന്ന അഴിമതി ആരോപണം അന്വേഷിച്ച് വിജിലന്സ് പ്രാഥമിക റിപ്പോര്ട്ട് സമര്പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില് നടപടിക്ക് ശുപാര്ശ ചെയ്തിട്ടുമുണ്ട്.

മിഗ്ജോം രാവിലെ കര തൊടും; ചെന്നൈയിൽ മഴ ശക്തി പ്രാപിക്കും, അതീവ ജാഗ്രതയിൽ തമിഴ്നാട്

അഴിമതി ആരോപണം പ്രാഥമികമായി തെളിഞ്ഞ സാഹചര്യത്തില് കടുത്ത നടപടി എടുക്കണമെന്നാണ് വിജിലന്സ് റിപ്പോര്ട്ടില് ആവശ്യപ്പെടുന്നത്. വിജിലന്സ് റിപ്പോര്ട്ട് വ്യവസായ വകുപ്പാണ് കൃഷി വകുപ്പ് സെക്രട്ടറിയുടെ ശ്രദ്ധയില്പ്പെടുത്തുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തില് കൃഷി വകുപ്പ് സെക്രട്ടറി കൃഷി മന്ത്രിക്ക് കുറിപ്പ് അയയ്ക്കുകയും ചെയ്തിരുന്നു. വിജിലന്സ് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ആര് അശോകിനെ മാതൃവകുപ്പായ കെല്പ്പാമിലേക്ക് തിരിച്ചയക്കണമെന്നും പകരം മറ്റൊരാളെ ചുമതലയേല്പ്പിക്കണമെന്നുമാണ് കുറിപ്പില് പറയുന്നത്. എന്നാല് കേരഫെഡ് എംഡിയുടെ കരാര് നീട്ടികൊടുക്കുന്നതിനൊപ്പം വിജിലന്സ് റിപ്പോര്ട്ട് കൈമാറാന് ആവശ്യപ്പെടുകയുമാണ് കൃഷി മന്ത്രി ചെയ്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us