'കേരളത്തിൽ അവസരമുണ്ടാകാത്തതിൽ ശത്രുതാ മനോഭാവം'; കേന്ദ്ര അവഗണനയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

'രാഷ്ട്രീയം നോക്കി സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യുന്ന നടപടി തുടരുന്നത് ശരിയല്ല'

dot image

ന്യൂഡൽഹി: കേരളത്തോടുളള കേന്ദ്ര സർക്കാർ അവഗണന സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ടി എൻ പ്രതാപൻ എംപി. സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം പോലും തടസ്സപ്പെടുന്ന വിധത്തിൽ രൂക്ഷമായ സാമ്പത്തിക ഞെരുക്കമാണ് കേരളം നേരിടുന്നത്. സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങളോ, പുതിയ പദ്ധതികളോ, സാമ്പത്തിക സഹായങ്ങളോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും ടി എൻ പ്രതാപൻ നോട്ടീസിൽ പറഞ്ഞു.

ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രത്യേകിച്ച് ബിജെപിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളോട് കടുത്ത അവഗണനയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർന്നിരിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു.

'കേരളത്തിൻ്റെ വായ്പ പരിധി ഉയർത്താൻ നിബന്ധനകളിൽ മാറ്റം വരുത്താൻ കഴിയില്ല'; നിർമ്മല സീതാരാമൻ

ബിജെപിക്ക് കേരളത്തിൽ അവസരമുണ്ടാകുന്നില്ലെന്ന് കരുതി ശത്രുതാ മനോഭാവം പുലർത്തുകയാണെന്നും എംപി വിമർശിച്ചു. ഇത് സങ്കടകരമായ കാര്യമാണ്. 2018ലെ പ്രളയ കാലത്ത് സംസ്ഥാനത്തിന് മതിയായ ഫണ്ട് നൽകാതിരുന്ന കേന്ദ്ര സർക്കാർ വിദേശ ധനസഹായങ്ങൾ മുടക്കുക കൂടി ചെയ്തത്. കേന്ദ്ര സർക്കാറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ബിൽ നൽകിയ സാഹചര്യം വരെ ഉണ്ടായി. രാഷ്ട്രീയം നോക്കി സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യുന്ന നടപടി തുടരുന്നത് ശരിയല്ലെന്നും ടി എൻ പ്രതാപൻ എംപി നോട്ടീസിൽ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us