തെറ്റിദ്ധാരണയാകാം, തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; നാസര് ഫൈസിയുടെ പരാമര്ശത്തില് ഇ പി ജയരാജന്

പരാമര്ശം വലിയ വിവാദമായതോടെ വിശദീകരണവുമായി നാസര് ഫൈസി കൂടത്തായി രംഗത്തെത്തിയിരുന്നു

dot image

കോഴിക്കോട്: സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന സമസ്ത യുവജന നേതാവ് നാസര് ഫൈസി കൂടത്തായിയുടെ പരാമര്ശത്തില് പ്രതികരിച്ച് എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന്. നാസര് ഫൈസി കൂടത്തായി തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാകാമെന്നും പരാമര്ശം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നുമാണ് ഇ പി ജയരാജന് പറഞ്ഞത്.

പരാമര്ശം വലിയ വിവാദമായതോടെ വിശദീകരണവുമായി നാസര് ഫൈസി കൂടത്തായി രംഗത്തെത്തിയിരുന്നു. മുസ്ലിം പെണ്കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് കൊണ്ടുപോകുന്നു എന്നതാണ് തട്ടിക്കൊണ്ടു പോകല് എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്നും കായികമായി തട്ടിക്കൊണ്ടുപോകുന്നു എന്ന അര്ത്ഥത്തിലല്ല പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

ലൗ ജിഹാദും തൻ്റെ പരാമര്ശവും തമ്മില് കൂട്ടികെട്ടേണ്ടതില്ല. സമസ്തയുടെ നിലപാട് നേതൃത്വം പറയും. സമസ്ത പഠിപ്പിച്ച കാര്യങ്ങളാണ് താന് പറയുന്നത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങള്ക്ക് കല്യാണം കഴിച്ചുകൊടുക്കുന്നു. ഇതിനെതിരെ മഹല്ല് കമ്മിറ്റികള് ജാഗ്രത പുലര്ത്തണമെന്നും നാസര് ഫൈസി കൂടത്തായി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us