കോഴിക്കോട്: സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞത് വലിയ തരത്തിൽ ചർച്ചയാകുകയാണ്. ഇപ്പോഴിതാ പ്രസംഗത്തിൽ വിശദീകരണവുമായി നാസർ ഫൈസി കൂടത്തായി രംഗത്തെത്തി. 'മുസ്ലിം പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് കൊണ്ടുപോകുന്നു എന്നതാണ് തട്ടിക്കൊണ്ടു പോകൽ എന്നതുകൊണ്ട് ഉദ്ദേശിച്ചത്'. കായികമായി തട്ടിക്കൊണ്ടുപോകുന്നു എന്ന അർത്ഥത്തിലല്ല എന്നാണ് വിശദീകരണം.
സിപിഐഎം ആണ് ഇതിന് പിന്നിലെന്നും ക്യാമ്പസുകളിൽ എസ്എഫ്ഐ നടത്തുന്ന മൈ ബോഡി മൈ ചോയ്സ് എന്ന ക്യാമ്പയിൻ ഇതിന്റെ ഭാഗമാണെന്നും നാസർ ഫൈസി കൂടത്തായി. 'ലൗ ജിഹാദും തന്റെ പരാമർശവും തമ്മിൽ കൂട്ടികെട്ടേണ്ടതില്ല. സമസ്തയുടെ നിലപാട് നേതൃത്വം പറയും'. സമസ്ത പഠിപ്പിച്ച കാര്യങ്ങളാണ് താൻ പറയുന്നതെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
'സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു'; ജാഗ്രത വേണമെന്ന് നാസർ ഫൈസി കൂടത്തായിഎസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചുകൊടുക്കുന്നു. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നായിരുന്നു നേരത്തെ നാസർ ഫൈസി കൂടത്തായി പറഞ്ഞത്.