കോഴിക്കോട്: നവകേരള സദസ്സിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ ലഭിച്ച പരാതി അന്വേഷിക്കാൻ സർക്കാർ ഉത്തരവ്. കോഴിക്കോട് റൂറൽ എസ്പിയെ ചുമതലപ്പെടുത്തിയെന്ന് പരാതിക്കാരനായ വടകര സ്വദേശി യൂസഫിന് മറുപടി ലഭിച്ചു. 2015 മുതൽ വടകര മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നടന്നുവന്ന കേസിൽ രണ്ടുവർഷം ജയിൽ ശിക്ഷയും 63 ലക്ഷം രൂപ പിഴയും നൽകാൻ കോടതി വിധിച്ചിരുന്നു. അഹമ്മദ് ദേവർകോവിൽ നൽകിയ അപ്പീൽ പരിഗണിച്ച് ജയിൽ ശിക്ഷ ഒഴിവാക്കുകയും 63 ലക്ഷം രൂപ പരാതിക്കാരനായ യൂസഫിന് നൽകുകയും ചെയ്യാൻ കോടതി ഉത്തരവിട്ടു.
എന്നാൽ പണം നൽകാതെ നാളുകളായി തന്നെ വഞ്ചിക്കുകയാണെന്നും ഇക്കാര്യം ചോദിക്കുമ്പോൾ മന്ത്രി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണെന്നും യൂസഫ് പരാതിയിൽ പറഞ്ഞിരുന്നു. നവകേരള സദസ്സ് പരിപാടിക്ക് ശേഷം ഡിസംബറിൽ സ്ഥാനം ഒഴിയാനിരിക്കെയാണ് മന്ത്രിക്കെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. മന്ത്രി അഹ്മദ് ദേവർകോവിലിനെതിരെ അന്വേഷണത്തിന് ഉത്തരവ്, നവ കേരള സദസ്സിൽ കൊടുത്ത പരാതിയിലാണ് നടപടി.
'എസ്എഫ്ഐയും ഡിവൈഎഫ്ഐയും മിശ്രവിവാഹ ബ്യൂറോയുമായി നടക്കുകയല്ല'; സമസ്തയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രിനവംബർ 24നായിരുന്നു നവകേരള സദസില് മന്ത്രി അഹമ്മദ് ദേവര്കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. അഹമ്മദ് ദേവര്കോവില് ഉള്പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ 63 ലക്ഷം രൂപ നല്കണമെന്ന കോടതി വിധി നടപ്പാക്കികിട്ടാന് സഹായിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. മുട്ടുങ്ങല് സ്വദേശി എ കെ യൂസഫ് ആണ് പരാതി നല്കിയത്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെയും പരാതി നല്കിയിരുന്നു. എന്നാല് ഇതിന് മറുപടി ലഭിക്കാത്തതിനാണ് യൂസഫ് നവകേരള സദസ്സിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്കിയത്.
നവകേരള സദസ്സിന്റെ വിജയവും ശോഭയും അസ്വസ്ഥത സൃഷ്ടിച്ച ഇടതുപക്ഷ വിരുദ്ധരുടെ കയ്യിലെ കോടാലിപ്പിടികളാണ് തനിക്കെതിരെയുള്ള അപവാദ പ്രചരണത്തിന്റെ പിന്നിലെന്ന് നേരത്തെ മന്ത്രി അഹമ്മദ് ദേവര്കോവില് പറഞ്ഞിരുന്നു. താനുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു സാമ്പത്തിക ഇടപാടില് തന്നെയും പ്രതിചേര്ത്ത് കൊടുത്ത കേസിലെ വിധിക്കെതിരെ കേരള ഹൈക്കോടതിയില് അപ്പീല് നിലനില്ക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.
മസാല ബോണ്ട് കേസ്: ഇഡിക്ക് തിരിച്ചടി; സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്നിയമസഭ തിരഞ്ഞെടുപ്പിന്റെ നോമിനേഷനോടൊപ്പം സമര്പ്പിച്ച സത്യവാങ്മൂലത്തില് ഈ കേസിന്റെ വിശദാംശങ്ങള് ഉള്പ്പെടുത്തിയതും വാര്ത്താ മാധ്യമങ്ങളിലൂടെ ഇതിന്റെ വിശദാംശങ്ങള് പ്രസിദ്ധീകരിച്ചതുമാണെന്നും മന്ത്രി പറഞ്ഞിരുന്നു. സുപ്രധാന സമയങ്ങളില് ഈ അപവാദങ്ങള് നിരന്തരം ആവര്ത്തിക്കുന്നതിന് പിന്നില് പാര്ട്ടിയില് നിന്നും പുറത്താക്കിയ ചിലരാണ്. തിരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിലും തുടര്ന്ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേളയിലും ഇപ്പോള് നവകേരള സദസ്സിലും അതെ വിവാദം ഉയര്ത്തുന്നതിന് പിന്നില് പ്രവര്ത്തിക്കുന്നത് ഇതെ സംഘമാണ്. ഇത്തരം അപവാദങ്ങളെ അര്ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും മന്ത്രി വാര്ത്താകുറിപ്പില് പറഞ്ഞിരുന്നു.
ഡോക്ടര് ഷഹനയുടെ ആത്മഹത്യ; ഡോ. റുവൈസ് അറസ്റ്റില്