കർദിനാൾ ജോർജ് ആലഞ്ചേരിയുടെ രാജി സീറോ മലബാർ സഭയുടെ ഇരുണ്ടയുഗത്തിന് അവസാനം: അല്മായ മുന്നേറ്റം

'കർദിനാൾ ജോർജ് ആലഞ്ചേരിയുടെയും മാർ ആൻഡ്രൂസ് താഴത്തിന്റെയും രാജി സീറോ മലബാർ സഭയുടെ ഇരുണ്ടയുഗത്തിന് അവസാനം'

dot image

കൊച്ചി: സീറോ മലബാർ സഭയുടെ ഇരുണ്ടയുഗത്തിന് അവസാനമെന്ന് അൽമായ മുന്നേറ്റം. കർദിനാൾ ജോർജ് ആലഞ്ചേരിയുടെയും മാർ ആൻഡ്രൂസ് താഴത്തിന്റെയും രാജി സീറോ മലബാർ സഭയുടെ ഇരുണ്ടയുഗത്തിന് അവസാനമാണ്. കഴിഞ്ഞ ആറ് വർഷമായി എറണാകുളം അതിരൂപത വിശ്വാസികളും വൈദികരും നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. ഇവരുടെ രാജിയില് വത്തിക്കാൻ വരുത്തിയ കാലതാമസത്തിന് സഭയോടും അതിരൂപതയോടും സഭാ നേതൃത്വം മാപ്പ് പറയണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.

'സഭയുടെ ഐക്യത്തിനായി പോരാടിയ ജീവിതം'; ജോർജ് ആലഞ്ചേരിക്ക് ഐക്യദാര്ഢ്യവുമായി ചങ്ങനാശേരി അതിരൂപത

ഇന്നാണ് സിറോ മലബാർ സഭയുടെ അധ്യക്ഷസ്ഥാനമൊഴിഞ്ഞതായി മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപിച്ചത് . മാർപ്പാപ്പ രാജി അംഗീകരിച്ചുവെന്നും സ്ഥാനമൊഴിയുകയാണെന്നും ആലഞ്ചേരി അറിയിച്ചു. 2019 ജൂലൈയിൽ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സിനഡ് അഭിപ്രായം തേടിയിരുന്നു. 2022 നവംബർ 22 ന് രാജി മാർപ്പാപ്പയ്ക്ക് അയച്ചു. ഇപ്പോൾ മാർപ്പാപ്പ രാജി അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കർദിനാൾ എന്ന നിലയിൽ ചുമതലകൾ തുടരുമെന്നും സന്തോഷത്തോടെയാണ് സ്ഥാനം ഒഴിയുന്നതെന്നും മാർ ആലഞ്ചേരി അറിയിച്ചു.

സിറോ മലബാർ സഭയുടെ അധ്യക്ഷസ്ഥാനമൊഴിഞ്ഞ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

മേജർ ആർച് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ താൽക്കാലിക ആർച് ബിഷപ്പാകും. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിൽ സിനഡ് തീരുമാനിക്കും. ആലഞ്ചേരി ഇനി മേജർ ആർച്ച് ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അഡ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us