മിശ്രവിവാഹം ഇസ്ലാമികമല്ലെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ട്: നാസർ ഫൈസി കൂടത്തായി

സർക്കാറുകൾ അടിച്ചേൽപ്പിക്കേണ്ട വിഷയമല്ല മിശ്രവിവാഹം. മുഖ്യമന്ത്രിയല്ല ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കേണ്ടത്.

dot image

കോഴിക്കോട്: സിപിഐഎം ഒരു ഭാഗത്ത് സമുദായത്തെ പ്രീണിപ്പിക്കുന്നുവെന്നും മറുഭാഗത്ത് മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് നാസർ ഫൈസി കൂടത്തായി. സിപിഐഎമ്മിൻ്റേത് ഇരട്ടത്താപ്പെന്ന് ആരോപിച്ച നാസർ ഫൈസി കൂടത്തായി മിശ്രവിവാഹത്തിൽ താൻ പറഞ്ഞത് സമുദായത്തിന്റെ നിലപാടാണെന്നും വ്യക്തമാക്കി. തൻ്റെ നിലപാടിനെ ആർക്കും എതിർത്ത് പറയാൻ കഴിയില്ല. മിശ്രവിവാഹം ഇസ്ലാമികമല്ലെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ടെന്നും നാസർ ഫൈസി കൂടത്തായി ചൂണ്ടിക്കാണിച്ചു.

സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന മുൻനിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന സൂചനയും നാസർ ഫൈസി നൽകി. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. വ്യക്തമായ ഡാറ്റ കൈവശമുണ്ട്. സമസ്ത നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും നാസർ ഫൈസി പറഞ്ഞു.

'എസ്എഫ്ഐയും ഡിവൈഎഫ്ഐയും മിശ്രവിവാഹ ബ്യൂറോയുമായി നടക്കുകയല്ല'; സമസ്തയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

സിപിഐഎമ്മിനെതിരെയുള്ള വിമർശനം മുസ്ലിം ലീഗിന് വഴിയൊരുക്കാനല്ല. പ്രതികരണത്തിൽ രാഷ്ട്രീയ താൽപര്യമില്ല. സർക്കാരുകൾ അടിച്ചേൽപ്പിക്കേണ്ട വിഷയമല്ല മിശ്രവിവാഹം. മുഖ്യമന്ത്രിയല്ല ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രി വിഭാവനം ചെയ്തത് അപരിഷ്കൃത സമൂഹത്തെയാണെന്നും നാസർ ഫൈസി കൂടത്തായി കുറ്റപ്പെടുത്തി. സിപിഐഎം മതനിരപേക്ഷ സംഘടനയാണെന്ന് വ്യക്തമാക്കിയ നാസർ ഫൈസി, ബിജെപി മുതലെടുപ്പിന് ശ്രമിക്കുന്നതായും ചൂണ്ടിക്കാണിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us