രാജനഗരിയിലേക്ക് കുതിക്കാൻ മെട്രോ; പരീക്ഷണയോട്ടം ഇന്നു മുതൽ

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്

dot image

കൊച്ചി: തൃപ്പൂണിത്തുറയിലേയ്ക്കുള്ള കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടം ഇന്ന് തുടങ്ങും. രാത്രി 11.30നാണ് എസ്എൻ ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേയ്ക്കുള്ള ആദ്യ യാത്ര. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.

എസ്എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ വരെ 1.18 കിലോമീറ്ററിന്റെ നിർമ്മാണമാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിർമ്മാണം പൂർത്തിയായി. സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെയും ട്രയൽ റൺ ഉടൻ ആരംഭിക്കും.

റെയിൽവേയുടെ സ്ഥലം കൂടി ലഭ്യമായതോടെ മെയ് 2022ലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിർമ്മാണത്തിന് വേഗതയേറിയത്. ഓപ്പൺ വെബ് ഗിർഡർ സാങ്കേതിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്എൻ ജംഗ്ഷൻ-തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള 60 മീറ്റർ മേഖലയിലാണ്.

ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ 40,000 ചതുരശ്ര അടി, ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us