ഏകീകൃത കുർബാന; വത്തിക്കാൻ നടപടിയെ ചോദ്യം ചെയ്ത് എറണാകുളം അതിരൂപതയിലെ അൽമായ മുന്നേറ്റ സംഘടന

ഡിസംബർ 25ന് മുമ്പായി ഏകീകൃത കുർബാന സിറോ മലബാർ സഭയിൽ പൂർണമായി നടപ്പാക്കണമെന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശം.

dot image

കൊച്ചി: ഏകീകൃത കുർബാനയിൽ വത്തിക്കാൻ നടപടിയെ ചോദ്യം ചെയ്ത് എറണാകുളം അതിരൂപതയിലെ അൽമായ മുന്നേറ്റ സംഘടന. ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനത്തിൽ വസ്തുതാപരമായ തെറ്റുകൾ ഉണ്ടെന്ന നിലപ്പാടിലാണ് അൽമായ മുന്നേറ്റം. മേജർ ആർച്ച് ബിഷപ്പ് പദവിയിൽ നിന്ന് കർദിനാൾ ജോർജ് ആലഞ്ചേരിയുടെയും അപ്പോസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ പദവിയിൽനിന്ന് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെയും പടിയിറക്കത്തിന് ശേഷവും വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് എറണാകുളം അതിരൂപതയിലെ അൽമായ മുന്നേറ്റം. ഡിസംബർ 25ന് മുമ്പായി ഏകീകൃത കുർബാന സിറോ മലബാർ സഭയിൽ പൂർണമായി നടപ്പാക്കണമെന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശം.

ഈ ഉത്തരവിനെ സാങ്കേതികമായി ചോദ്യം ചെയ്യുകയാണ് അൽമായ മുന്നേറ്റം. മാർപാപ്പ കൈമാറിയ കത്തിൽ വസ്തുതാപരമായ തെറ്റുകൾ ഉണ്ടെന്നും അൽമായ മുന്നേറ്റം വാദിക്കുന്നു . ജനാഭിമുഖ കുർബാന ആവശ്യപ്പെടുന്നവർ അനൈക്യത്തിന്റെ വക്താക്കൾ ആണെന്ന് മാർപ്പാപ്പയെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നുവെന്നും അൽമായ മുന്നേറ്റം നിലപാടെടുക്കുന്നു . അതിനാൽ ഏകീകൃത ആരാധനാക്രമത്തിൽ തർക്കങ്ങൾ ഉണ്ടെന്നും അൽമായ മുന്നേറ്റം വാദിക്കുന്നു. കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെട്ട ഭൂമി വിവാദത്തിലും അൽമായ മുന്നേറ്റം സംഘടന ഉറച്ച നിലപാടുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കർദിനാൾ ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞ നടപടിയെ പടക്കം പൊട്ടിച്ചാണ് അൽമായ മുന്നേറ്റം ആഘോഷിച്ചത്.

കർദിനാൾ ജോർജ് ആലഞ്ചേരിയുടെ രാജി സീറോ മലബാർ സഭയുടെ ഇരുണ്ടയുഗത്തിന് അവസാനം: അല്മായ മുന്നേറ്റം

എന്നാൽ ഏകീകൃത കുർബാന വിഷയത്തിൽ പിന്നോട്ടില്ലെന്നാണ് ഇപ്പോഴും കർദിനാളിന്റെയും സഭയിലെ ഔദ്യോഗിക പക്ഷത്തിന്റെയും നിലപാട്. നിലപാടിന്റെ വിജയമാണ് മാർപാപ്പയുടെ പുതിയ ഉത്തരവെന്നും ഔദ്യോഗിക പക്ഷം കണക്കുകൂട്ടുന്നു. ഒപ്പം ചങ്ങനാശ്ശേരി അതിരൂപത ശക്തമായ പിന്തുണയാണ് കർദിനാൾ ജോർജ് ആലഞ്ചേരിക്ക് നൽകുന്നത്. സഹായ മെത്രാൻ തോമസ് തറയിൽ നിലപാട് തുറന്നടിക്കുകയും ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us