ന്യൂഡല്ഹി: ഇന്ത്യയില് നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്ക്കാര്. 2024 മാര്ച്ച് 31 വരെയാണ് കയറ്റുമതിക്ക് നിരോധനമേര്പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര ഉള്പ്പെടെയുളള സംസ്ഥാനങ്ങളില് മഴയില് വിളനാശം സംഭവിച്ചതിനാലാണ് നിയന്ത്രണം ഏര്പ്പെടുത്തിയത്.
ഡല്ഹിയില് പ്രാദേശിക കച്ചവടക്കാര് കിലോയ്ക്ക് 70-80 രൂപയ്ക്കാണ് ഉള്ളി വില്ക്കുന്നത്. ഇത് 120 വരെ എത്തിയിരുന്നു. മഹാരാഷ്ട്രയില് നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ് വില കൂടാന് കാരണം. അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില് ഉളളി വില നിയന്ത്രിക്കാന് സര്ക്കാര് മുന്കൈ എടുത്തിരുന്നു.