കാനം രാജേന്ദ്രന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം, സംസ്കാരം ഞായറാഴ്ച

ഞായറാഴ്ച രാവിലെ 11 മണിക്ക് വാഴൂരിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും

dot image

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം. കാനം രാജേന്ദ്രന്റെ ഭൗതികശരീരം ശനിയാഴ്ച രാവിലെ ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് എത്തിക്കും. ഉച്ചക്ക് രണ്ട് മണി വരെ പി എസ് സ്മാരകത്തിൽ പൊതു ദർശനം ഉണ്ടാകും. തുടർന്ന് റോഡ് മാർഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്രയായി എത്തിക്കും. ഞായറാഴ്ച രാവിലെ 11 മണിക്ക് വാഴൂരിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

വെളളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ചായിരുന്നു കാനം രാജേന്ദ്രൻ അന്തരിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരിക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

വാക്കുകളിൽ മിതത്വം, തിരുത്തൽ ശക്തിയായി സിപിഐയെ നയിച്ചു; രാഷ്ട്രീയകേരളത്തിന് കാനം ആരായിരുന്നു?

കൊച്ചി അമൃത ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നാണ് മുഖ്യമന്ത്രി അദ്ദേഹത്തെ അനുസ്മരിച്ചത്.

'ഈ നഷ്ടം എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അറിയില്ല'; കാനം രാജേന്ദ്രനെ അനുസ്മരിച്ച് പന്ന്യൻ രവീന്ദ്രൻ

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരിച്ചത്. ഏറെക്കാലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രൻ. വെളിയം ഭാർഗവൻ, സി കെ ചന്ദ്രപ്പൻ തുടങ്ങിയ മുൻഗാമികളെ പോലെ നിലപാടുകളിൽ കാനവും വിട്ടുവീഴ്ച ചെയ്തില്ലെന്നും വി ഡി സതീശൻ അനുസ്മരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us