പ്രതിയുടെയും കുടുംബത്തിന്റെയും അറസ്റ്റ് ഉറപ്പാക്കണം; ആശങ്ക അറിയിച്ച് ദേശീയ വനിതാ കമ്മീഷന്

കേസില് കൂടുതല് പേരെ പ്രതി ചേര്ക്കാനാണ് പൊലീസിന്റെ നീക്കം

dot image

ന്യൂഡല്ഹി: തിരുവനന്തപുരം മെഡിക്കല് കോളേജിലെ പിജി വിദ്യാര്ത്ഥി ഡോക്ടര് ഷഹനയുടെ ആത്മഹത്യയില് ആശങ്ക രേഖപ്പെടുത്തി ദേശീയ വനിതാ കമ്മീഷന്. അഞ്ച് ദിവസം കൊണ്ട് റിപ്പോര്ട്ട് സമര്പ്പിക്കാന് പൊലീസ് നിര്ദേശം നല്കി. സ്ത്രീകളുടെ അവകാശങ്ങള് സംരക്ഷിക്കുന്നതില് സമൂഹത്തിന്റെ ഉത്തരവാദിത്തം നിര്ണ്ണായകമാണെന്ന് വനിതാ കമ്മീഷന് പറഞ്ഞു. പ്രതിയുടേയും കുടുംബത്തിന്റേയും അറസ്റ്റ് ഉറപ്പാക്കണം എന്നും വനിതാ കമ്മീഷന് ആവശ്യപ്പെട്ടു.

കേസില് കൂടുതല് പേരെ പ്രതി ചേര്ക്കാനാണ് പൊലീസിന്റെ നീക്കം. ഒപി ടിക്കറ്റിന്റെ പിറകില് ഡോ ഷഹന എഴുതിയ ആത്മഹത്യകുറിപ്പിന്റെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലായിരുന്നു റുവൈസിന്റെ അറസ്റ്റ്. എന്നാല് കേസില് റുവൈസിന്റെ കുടുംബാംഗങ്ങളെയും പ്രതി ചേര്ക്കാനാണ് പൊലീസിന്റെ നീക്കം. മെഡിക്കല് കോളേജ് പൊലീസാണ് കൂടുതല് പേരെ പ്രതി ചേര്ക്കുക.

സ്ത്രീധന പീഡനം: കേരളത്തിൽ 12 വർഷത്തിനിടെ മരിച്ചത് 192 പേർ

വന് തുക സ്ത്രീധനമായി നല്കാന് കഴിയില്ലെന്ന് ഷഹനയുടെ കുടുംബം അറിയിച്ചതിനെ തുടര്ന്ന് വിവാഹത്തില് നിന്ന് പിന്മാറിയത് പിതാവിന്റെ എതിര്പ്പുമൂലമെന്നാണ് റുവൈസ് യുവതിയുടെ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. ഷഹനയുടെ മാതാവും സഹോദരനും ഇക്കാര്യങ്ങള് പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലും ഉവൈസിന്റെ കുടുംബങ്ങളെ കുറിച്ച് പരാമര്ശിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇവരെ പ്രതി ചേര്ത്ത് വിശദമായി ചോദ്യംചെയ്യാന് മെഡിക്കല് കോളേജ് പൊലീസിന്റെ നീക്കം. അന്വേഷണത്തിന്റെ ഭാഗമായി റുവൈസിന്റെയും ഷഹനയുടെയും ഫോണുകള് ഫോറന്സിക് പരിശോധനയ്ക്ക് വിധേയമാക്കും. കേസില് കഴിഞ്ഞ ദിവസം റുവൈസിനെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us