കേരളത്തിൽ 'ഇന്ത്യ' എന്ന് തന്നെ പഠിപ്പിക്കും, പാഠ്യപദ്ധതി പരിഷ്കരിക്കും: വിദ്യാഭ്യാസ മന്ത്രി

'കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങൾ പാഠപുസ്തകത്തിൽ കേരളം പ്രത്യേകം തയ്യാറാക്കും'.

dot image

കൊച്ചി: കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ആദ്യം പരിഷ്കരിക്കും. പുതിയ അധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യിൽ പുസ്തകം എത്തിക്കും. 2025 ജൂണിൽ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കും. കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂർണമായി കേരളത്തിൽ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.

സിഎംആര്എല് -എക്സാലോജിക് കരാർ: മുഖ്യമന്ത്രി അടക്കം 12 പേരെ കക്ഷിചേർത്ത് നോട്ടീസ് അയക്കാൻ ഹൈക്കോടതി

രാജ്യത്തിന്റെ ചരിത്രം പഠിക്കണ്ട എന്ന കേന്ദ്ര നിലപാട് ശരിയല്ല. കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങൾ പാഠപുസ്തകത്തിൽ കേരളം പ്രത്യേകം തയ്യാറാക്കും. അത് പരീക്ഷയിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഇന്ത്യയെന്ന പദം ഒഴിവാക്കി ഭാരതം എന്നാക്കണമെന്നാണ് എൻസിഇആർടി പറയുന്നത്. കേരളത്തിലെ പാഠപുസ്തകളിൽ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

dot image
To advertise here,contact us
dot image